Saturday December 10, 2016
Latest Updates

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത അഞ്ച് കൌമാരക്കാര്‍ പിടിയില്‍

പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത അഞ്ച് കൌമാരക്കാര്‍ പിടിയില്‍

ഡബ്ലിന്‍: പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഡബ്ലിനില്‍ അഞ്ച് കൌമാരക്കാര്‍ പിടിയില്‍. സൌത്ത് ഡബ്ലിന്‍ സ്വദേശികളായ കൌമാരക്കാരാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ 14 കാരനാണ്. സൌത്ത് ഡബ്ലിനിലെ കോക്ലിയോണില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. രണ്ട് പേരെ റാത്ത്ഫാര്‍ണാം ഗാര്‍ഡ സ്‌റ്റേഷനിലും രണ്ട് പേരെ താല ഗാര്‍ഡ സ്‌റ്റേഷനിലും ഒരാളെ ടെറെന്യൂര്‍ ഗാര്‍ഡ സ്‌റ്റേഷനിലുമാണ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലെത്തിയ യുവാക്കള്‍ മദ്യം കൊടുത്ത ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ക്രൂര പീഡനത്തില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ പ്രതികളെല്ലാം പ്രായ പൂര്‍ത്തിയാകാത്തവരെന്നാണ് റിപ്പോര്‍ട്ട്

Scroll To Top