Sunday December 11, 2016
Latest Updates

പണ വാഹനത്തിന്റെ എസ്‌കോര്‍ട്ട് ഗാര്‍ഡയും സൈന്യവും നിര്‍ത്തലാക്കി 

പണ വാഹനത്തിന്റെ എസ്‌കോര്‍ട്ട് ഗാര്‍ഡയും സൈന്യവും നിര്‍ത്തലാക്കി 

ഡബ്ലിന്‍:പണം കൊണ്ട് പോകുന്ന ഒരു വാഹനത്തിനു മുന്‍പില്‍ ഒരു ഗാര്‍ഡ പൈലറ്റ്.അതിനു പിന്നാലെ മിലട്ടറിയുടെ സായുധ സൈനികര്‍ നിറഞ്ഞ ഒരു വാഹനം.പിന്നില്‍ സൈനികരുടെ തന്നെ മറ്റൊരു വാഹനം.അയര്‍ലണ്ടിലെ ഒരു പതിവ് കാഴ്ച്ചയാണ്.രാഷ്ടം ഭരിക്കുന്ന പ്രധാനമന്ത്രിയ്‌ക്കോ മന്ത്രിമാര്‍ക്കോ പോലും ഇല്ലാത്ത എസ്‌കോര്‍ട്ട് സുരക്ഷയാണ് ബാങ്കുകളുടെ പണ വിതരണ വാഹനങ്ങള്‍ക്ക് ലഭിക്കുന്നതെന്നത് അതിശയകരമായ ഒരു യാഥാര്‍ഥ്യമായിരുന്നു.

പക്ഷേ ഇനി മുതല്‍ ആ കാഴ്ച്ച നാം കാണില്ല, ഇനി ബാങ്കില്‍ നിന്ന് പണം കൊണ്ട് പോകുന്നതിന് ഗാര്‍ഡയോ സൈന്യമോ എസ്‌കോര്‍ട്ട് നല്‍കില്ല.ബാങ്കുകളില്‍ നിന്ന് പണം മറ്റ് ബാങ്കുകളിലേക്ക് കൊണ്ട് പോകുന്നതിന് ഗാര്‍ഡയോ സൈന്യമോ സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. 

ബാങ്കുകളുടെ ഡബ്ലിന്പുറത്തേക്കുള്ള ശാഖകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനാണ് ഗാര്‍ഡയും സൈന്യവും എസ്‌കോര്‍ട്ട് നല്‍കിയിരുന്നത്. ഇനി ലക്ഷക്കണക്കിന് യൂറോ സുരക്ഷാ സംവിധാനമില്ലാതെ കൊണ്ട് പോകേണ്ടി വരും.കഴിഞ്ഞ ആറ് വര്‍ഷമായി 50 മില്യന്‍ യൂറോ പ്രതിഫലം നല്കിയാണ് ബാങ്കുകള്‍ സൈന്യത്തിന്റെ എസ്‌കോര്‍ട്ട് സേവനം പ്രയോജനപ്പെടുത്തിയിരുന്നത്.

Scroll To Top