Sunday December 04, 2016
Latest Updates

പണി വിട്ടു മാറാന്‍ തയ്യാറായി 20 %

പണി വിട്ടു മാറാന്‍ തയ്യാറായി 20 %

ഡബ്ലിന്‍ :പുതുവര്‍ഷത്തില്‍ 20ശതമാനത്തോളം പേര്‍ തങ്ങളുടെ ജോലി ഉപേക്ഷിക്കുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ്പ് മാനേജ്‌മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ആയിരത്തോളം പ്രായപൂര്‍ത്തിയായ ജോലിക്കാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയിലാണ് അഞ്ചില്‍ ഒന്നു പേരും ഈ വര്‍ഷത്തില്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകുമെന്ന് പറഞ്ഞിരിക്കുന്നത്.
ജോലി ഒഴിവാക്കി പോകാന്‍ തീരുമാനിച്ചവരില്‍ ഭൂരിഭാഗംപേരും അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന അതേ മേഖലയിലോ അതല്ലെങ്കില്‍ വേറെ മേഖലകളിലോ പുതിയ ജോലിയില്‍ പ്രവേശിക്കാനായി തയ്യാറെടുക്കുന്നവരുമാണ്. പത്തില്‍ ഒരുശതമാനത്തോളം പേര്‍ക്ക് സ്വന്തം ബിസിനസ് ആരംഭിക്കുന്നതിലാണ് താല്‍പര്യം.
തങ്ങളുടെ ജോലിക്കനുസരിച്ചുള്ള ഒരു മൂല്യമല്ല തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന കാരണങ്ങളാണ് പലരും പറഞ്ഞിരിക്കുന്നത്.
പുതുവര്‍ഷം എന്നത് കഴിഞ്ഞ ഒരു വര്‍ഷം തങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്തപ്പെടുന്ന ഒരു സമയമാണെന്നും നഷ്ടങ്ങളാണ് കൂടുതല്‍ കാണപ്പെടുന്നതെങ്കില്‍ മറ്റു വഴികളിലേക്ക് പോകുക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ് മാനേജ്‌മെന്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ചാള്‍സ് എല്‍വിന്‍ പറയുന്നു.
ഏതായാലും പുതുവര്‍ഷത്തില്‍ 20ശതമാനത്തോളംപേരാണ് പുതിയ ലോകവും സാധ്യതകളും തേടിക്കൊണ്ടിരിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു.ഇതില്‍ ഭൂരിഭാഗവും വിദേശത്തേയ്ക്ക് പറക്കാനും തയാറെടുക്കുന്നു

Scroll To Top