Friday December 09, 2016
Latest Updates

പണത്തിന്റെ പിന്‍ബലത്തില്‍ ‘രോഗിയെ അളക്കുന്ന’ അയര്‍ലണ്ടിലെ ആരോഗ്യമേഖല അടിമുടി അഴിച്ചുപണിയുമെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി

പണത്തിന്റെ പിന്‍ബലത്തില്‍ ‘രോഗിയെ അളക്കുന്ന’ അയര്‍ലണ്ടിലെ ആരോഗ്യമേഖല അടിമുടി അഴിച്ചുപണിയുമെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആരോഗ്യ മേഖല മോശമായ തലത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി എന്റ കെന്നി അഭിപ്രായപ്പെട്ടു. ഫിന്‍ഗീല്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിന്റെ ആരംഭ പ്രസംഗത്തിലാണ് അയര്‍ലണ്ടിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഒരു റിപബ്ലിക് രാജ്യത്തുള്ള ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത് ആരോഗ്യത്തിന്റെ അടിസ്ഥാനത്തിനേക്കാള്‍ പണത്തിന്റെ അടിസ്ഥാനത്തിലാവുക എന്നത് വളരെ തരംതാണ കാര്യം തന്നെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കപ്പെടുന്നതില്ലെന്നും അതുകൊണ്ട് തന്നെ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മോശം തലത്തിലേക്കാണ് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോഴും ഇവിടെ ജനങ്ങളെ പണത്തിന്റെ പിന്‍ബലത്തില്‍ അളക്കുന്ന ആരോഗ്യമേഖലയാണ് എന്നത് വളരെ അധികം വേദന ജനിപ്പിക്കുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കാനുള്ള കഴിവിനെ അടിസ്ഥാനപ്പെടുത്തി പലയിടങ്ങളിലെയും ചികിത്സ നിര്‍ണ്ണയിക്കപ്പെടുന്നതായും എന്റ കെന്നി ആരോപിച്ചു. ഇത്തരത്തില്‍ സേവനങ്ങളും മറ്റും പണത്തിന്റെ മൂല്യത്തിന് അടിസ്ഥാനപ്പെടുത്തുന്നതിനാല്‍ അയര്‍ലണ്ട് ഇപ്പോഴും പൂര്‍ണ്ണ റിപബ്ലിക് രാജ്യമായി മാറിയിട്ടില്ലെന്നും കെന്നി കൂട്ടിച്ചേര്‍ത്തു.

ഇത്തരം സേവനങ്ങളെ മികച്ച രീതിയിലുള്ളതാക്കാനും ആരോഗ്യ മേഖലയെ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാനും ഉള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവും എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തിനുള്ളില്‍തന്നെ യൂനിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിലവില്‍ വരുത്തുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം രാജ്യത്ത് എല്ലാവര്‍ക്കും ജിപി കെയറോടുകൂടിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനുവദിക്കപ്പെടുമെന്നും എല്ലാവരും ഒരേ തരത്തില്‍ ചികിത്സിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒട്ടനവധി രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയ പദ്ധതികളുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തങ്ങളുടേതായ ഐറിഷ് മോഡല്‍ പദ്ധതി തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി എന്റ കെന്നി അറിയിച്ചു.

പോര്‍ട്ട്‌ലീഷ് ആശുപത്രിയിലെ നാലു കുട്ടികളുടെ മരണത്തെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകളും പെട്ടെന്നു തന്നെ പ്രസിദ്ധീകരിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
പോര്‍ട്ട്‌ലീഷിലെ സാഹചര്യങ്ങളെ കൈകാര്യം ചെയ്ത ആരോഗ്യമന്ത്രി ജെയിംസ് റൈലിയുടെ പ്രവര്‍ത്തിയെ പ്രധാനമന്ത്രി അനുമോദിച്ചു. കൂടാതെ ഇനി ഒരിക്കലും പോര്‍ട്ട്‌ലീഷ് സംഭവം ആവര്‍ത്തിക്കുകയില്ലെന്ന് വാക്കുനല്‍കുകയും ചെയ്തു.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പതിനൊന്നോളം നിര്‍ദ്ദേശങ്ങളും ഇന്നുമുതല്‍ തന്നെ പാലിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

പ്രസവ ശുശ്രൂഷയ്ക്ക് വളരെ സുരക്ഷിതത്വം നല്‍കുന്ന രാജ്യമാക്കി അയര്‍ലണ്ടിനെ മാറ്റാനും ഈ നിര്‍ദ്ദേശങ്ങള്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് തങ്ങളുടെ പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു. 449 സ്ഥാനാര്‍ത്ഥികളില്‍ നൂറോളം സ്ത്രീകളാണ് ഇത്തവണ ഫിന്‍ഗീലിന്റെ പ്രതിനിധികളായി ലോക്കല്‍ ഇലക്ഷനില്‍ മത്സരിക്കുന്നത്. മറ്റേതൊരു പാര്‍ട്ടിയിലുള്ളതിനേക്കാളും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഫിന്‍ഗീലിലാണ് ഉള്ളത്

Scroll To Top