Sunday December 04, 2016
Latest Updates

പണം നല്‍കി വോട്ടുമറിക്കല്‍; ആദ്യം കുടുങ്ങിയത് ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി

പണം നല്‍കി വോട്ടുമറിക്കല്‍; ആദ്യം കുടുങ്ങിയത് ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി

ബിര്‍ബ്ഹൂം: തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കും പണം നല്‍കിയുള്ള വോട്ടുമറിക്കലിനുമെതിരേ ഇലക്ഷന്‍ കമ്മീഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കെ വോട്ടിന് പണം നല്‍കിയ കേസില്‍ ആദ്യം കുടുങ്ങിയത് ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബിര്‍ബ്ഹൂമില്‍ നിന്നും മത്സരിക്കുന്ന ജോയി ബാനര്‍ജിയെയാണ് കയ്യോടെ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള സമിതി പിടികൂടിയത്.

മാര്‍ഗ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഫുലിന്‍ഡയിലായിരുന്നു ഇയാള്‍ തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയത്. അതേസമയം കൈക്കൂലി ന്ല്‍കിയതല്ലെന്നും പുതപ്പ് വാങ്ങാനുള്ള പണം നല്‍കിയതാണെന്നും ജോയി ബാനര്‍ജി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരേ മറ്റ് പാര്‍ട്ടികള്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

നേരത്തേ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ സൗജന്യ ചായ വോട്ടര്‍ക്ക് നല്‍കുന്ന കൈക്കൂലിയായി പരിഗണിക്കുമെന്ന് കാണിച്ച് ഇലക്ഷന്‍ കമ്മീഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 700 ഐ എ എസ് ഉദ്യോഗസ്ഥരെയാണ് ഇലക്ഷന്‍ കമ്മീഷന്‍ വിന്യസിപ്പിക്കുന്നത്. ഇതിനായി വിവിധ ഏജന്‍സികളില്‍ നിന്നും മികച്ച ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കണമെന്ന് വിവിധ ഏജന്‍സികളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top