Monday December 05, 2016
Latest Updates

പണം കൊടുത്ത് ആര്‍ക്കും വാങ്ങാവുന്ന വസ്തുവായി അയര്‍ലണ്ടിലെ വിദ്യാഭ്യാസം തരം താഴുന്നുവെന്ന് യൂണിവേഴ്‌സിറ്റി വിദഗ്ദര്‍

പണം കൊടുത്ത് ആര്‍ക്കും വാങ്ങാവുന്ന വസ്തുവായി അയര്‍ലണ്ടിലെ വിദ്യാഭ്യാസം തരം താഴുന്നുവെന്ന് യൂണിവേഴ്‌സിറ്റി വിദഗ്ദര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആശ്രയിക്കാന്‍ കഴിയുന്ന ഇടങ്ങളായി വളരുന്ന  സാഹചര്യം സംജാതമായതായി റിപ്പോര്‍ട്ട്.വിദേശത്തെ പണക്കാര്‍ക്ക് വന്നു പഠിക്കാനുള്ള താവളം മാത്രമാവുന്നു ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന വിമര്‍ശനവുമായി ട്രിനിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ദര്‍ രംഗത്തുവന്നു കഴിഞ്ഞു.സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയായാണ് ഇപ്പോള്‍ അയര്‍ലണ്ടിലെക്ക് വിദ്യാര്‍ഥികളെ മറ്റുരാജ്യങ്ങളില്‍ നിന്നും ക്ഷണിച്ചു വരുത്തുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.ഐറിഷ് വിദ്യാഭ്യാസ സബ്രദായത്തിന്റെ ഗുണ നിലവാരം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്തിരിയണമെന്നാണ് അവരുടെ ആവശ്യം.

അമിതമായി ഫീസ് വര്‍ധിക്കുന്നതാണ് സമര്‍ഥരായ വിദേശ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടില്‍ വന്ന് പഠിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഭീമമായ ഫീസ് താങ്ങാന്‍ കഴിയുന്ന സമ്പന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അയര്‍ലണ്ടില്‍ പഠനം തുടരാന്‍ കഴിയൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ചു മറ്റു സൌകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ട്രിനിറ്റി കോളേജിലെ അധ്യാപകരുടെ യോഗം വിലയിരുത്തി.

അതെ സമയം സാമ്പത്തികമായി നിലനില്ക്കണമെങ്കില്‍ ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ മറ്റൊരു റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. നിലനില്‍പ്പ് വേണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വാണിജ്യവല്ക്കരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.10,000 യൂറോ മുതല്‍ 25,000 യൂറോ വരെയാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവ് ചുരുക്കല്‍ നടപടികളിലൂടെ വരുന്ന ഫണ്ടിന്റെ കുറവ് നികത്താന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പോക്കറ്റ് കാലിയാക്കുന്ന രീതിയില്‍ ഫീസ് വര്‍ധിപ്പിക്കാനാണ് നീക്കം.

തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കാണ് ഫീസ് വര്‍ധിച്ചത്. പഠന നിലവാരം ഇടിയുകയും അതേസമയം ഫീസ് കുത്തനെ വര്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ സ്ഥാനം ഇടിയുമെന്നു വിദ്യാഭ്യാസ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.

Scroll To Top