Friday December 09, 2016
Latest Updates

പണം കൊടുക്കാതെ 2 യൂറോയുടെ കാപ്പി കഴിച്ച ജോലിക്കാരിയെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ പിരിച്ചു വിട്ടു

പണം കൊടുക്കാതെ 2 യൂറോയുടെ കാപ്പി കഴിച്ച ജോലിക്കാരിയെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ പിരിച്ചു വിട്ടു

ഡബ്ലിന്‍: പണം കൊടുക്കാതെ 2 യൂറോയുടെ കാപ്പി കഴിച്ച ജോലിക്കാരിയെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ പിരിച്ചു വിട്ടു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഡബ്ലിന്‍ ശാഖയിലെ ജീവനക്കാരിയായിരുന്ന വലേരി ബയേണ്‍ എന്നയാളെയാണ് പിരിച്ച് വിട്ടത്. 2012 സെപ്റ്റംബറിലാണ് സംഭവം നടന്നത്. മേരി സ്ട്രീറ്റിലെ കോഫീ ഷോപ്പില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നപ്പോഴാണ് വലേരി ബയേണിണെ പിരിച്ച് വിട്ടത്. പണം കൊടുക്കാതെ ഇവര്‍ കാപ്പി കുടിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് നടപടി എടുത്തത്. അതേസമയം ബയേണ്‍ അച്ചടക്ക നടപടിക്കെതിരെ എമ്പ്‌ലോയ്‌മെന്റ് അപ്പീല്‍സ് ട്രിബ്യൂണലിനെ സമീപിച്ചു. നടപടി ന്യായീകരിക്കാനാകില്ലെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. 

നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രമുഖ ട്രേഡ് യൂണിയനുകളും വിമര്‍ശിച്ചു. പിരിച്ചു വിടല്‍ അല്ലാതെ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കാമായിരുന്നെന്ന് മാന്‍ഡേറേറ്റ് ഡിവിഷണല്‍ ഓര്‍ഗനൈസര്‍ മൈക്കല്‍ മീഗന്‍ വിമര്‍ശിച്ചു. പിരിച്ചു വിട്ട ബയേണ്‍ 16 വയസുള്ള ഒരു കുട്ടിയുടെ മാതാവാണ്. ഇവരുടെ ജോലിയെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. മാത്രമല്ല ബയേണിന്റെ പേരില്‍ നേരത്തെ കടുത്ത അച്ചടക്ക ലംഘനമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് നടപടി ലഘൂകരിക്കാമായിരുന്നെന്നു മാന്‍ഡേറേറ്റ് നേതാക്കള്‍ പറഞ്ഞു. 

Scroll To Top