Friday December 02, 2016
Latest Updates

പട്ടിയുടെ രൂപത്തില്‍ ഭാഗ്യം !വെസ്റ്റ്മീത്തിലെ പോസ്റ്റ്മാന് 55,000 യൂറോ നഷ്ടപരിഹാരം

പട്ടിയുടെ രൂപത്തില്‍ ഭാഗ്യം !വെസ്റ്റ്മീത്തിലെ പോസ്റ്റ്മാന് 55,000 യൂറോ നഷ്ടപരിഹാരം

പട്ടിക്കടിയേറ്റ പോസ്റ്റ്മാന് 55,000യൂറോ ഹൈക്കോടതിയുടെ വകയായി ലഭിച്ചു. ജോലിക്കിടെ ഒരു വീടിനുവെളിയിലെ മെയില്‍ബോക്‌സില്‍ നിന്നും കത്തുകള്‍ എടുക്കുന്ന സമയത്താണ് ഭാഗ്യം(നിര്‍ഭാഗ്യം !) പട്ടിയുടെ രൂപത്തില്‍ പോസ്റ്റുമാനെ കടിച്ചത്.
വെസ്റ്റ്മീത്തിലെ കില്‍ബഗാനില്‍ ഒരു വീടിന് വെളിയിലെ മെയില്‍ ബോക്‌സില്‍ നിന്നും കത്തുകള്‍ എടുക്കുന്നതിനിടെയാണ് ജോസഫ് ഡ്യുണ്‍ എന്ന പോസ്റ്റ്മാനെ പട്ടി കടിച്ചത്. സര്‍വ്വശക്തിയുമെടുത്ത് പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോസഫിന് പട്ടിയുടെ കടിയേല്‍ക്കുക തന്നെ ചെയ്തു.
വളരെക്കാലം മുന്‍പ് തന്നെ ജോലിയില്‍ പ്രവേശിച്ച ജോസഫിനെ ഭയപ്പെടുത്തിയ സംഭവമായി പട്ടികടി മാറിയതായും വളുത്ത ഹസ്‌കി ടൈപ് നായയെ അക്രമണത്തിന്റെ പിറ്റേ ദിവസം തന്നെ പിടികൂടിയയിരുന്നതായും ജസ്റ്റിസ് മൈക്കല്‍ മൊറിയാര്‍ട്ടി പറഞ്ഞു.
കില്‍ബെഗാനിലെ തന്നെ സെയിന്റ് മേരീസ് അവന്യുവില്‍ താമസിക്കുന്ന 63കാരനായ ജോസഫ് സംഭവത്തിന്റെ പേരില്‍ ഡബ്ലിന്‍ റോഡിലെ ഒലിവ് ഡാല്‍ടണ്‍, മാര്‍ട്ടിന്‍ മഹര്‍ എന്നവര്‍ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
2008 ഒക്ടോബര്‍ 8നാണ് സംഭവത്തിനാസ്പദമായ ആക്രമണം നടന്നത്. ജോസഫ് കില്‍ബഗാനിലെ വീടിനു വെളിയില്‍ നിന്ന് മെയില്‍ ബോക്‌സ് തുറന്ന് കത്തുകള്‍ എടുക്കുമ്പോള്‍ നായയുടെ ആക്രമണത്തിനിരയാവുകയായിരുന്നു. ഡാല്‍ടണും മഹറുമായിരുന്നു നായയുടെ ഉടമസ്ഥര്‍.
നായയെ റോഡില്‍കൂടി അലസമായി അഴിച്ചുവിട്ടതിനും സൂക്ഷിക്കാത്തതിനും ഡാല്‍ടണിം മഹറിനുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
അവരുടെ മെയില്‍ ബോക്‌സില്‍ നിന്നും കത്തുകള്‍ സ്വീകരിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് പോസ്റ്റ്മാന് മുന്നറിയിപ്പ് നല്‍കാനും അവര്‍ ശ്രദ്ധിച്ചില്ല.
അതുവഴി പോയ രണ്ടുപേരാണ് നായയുടെ ആക്രമണത്തില്‍ നിന്നും ജോസഫിനെ രക്ഷിച്ചത്. വടിയെടുത്ത് നായയെ തല്ലിയോടിക്കുകയായിരുന്നു.
മുഖത്ത് കടിയേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിക്കുകയും വിലകൂടിയ ലേസര്‍ ചികിത്സയ്ക്ക് വിധേയനാകേണ്ടിവരികയും ചെയ്തിരുന്നു. 22 തുന്നിക്കെട്ടലുകളാണ് വേണ്ടിവന്നത്. ഒരു ഞരമ്പിനും അപകടം പറ്റിയിരുന്നു. ഒരു പ്ലാസ്റ്റിക് സര്‍ജന്റെ സഹായവും ഇതിന്‌ശേഷം ജോസഫിന് സ്വീകരിക്കേണ്ടിവന്നിരുന്നു.like-and-share

Scroll To Top