Wednesday December 07, 2016
Latest Updates

പട്ടാപ്പകല്‍ പോലും ആക്രമണം; കോര്‍ക്കില്‍ കൂടുതല്‍ ഗാര്‍ഡകളെ വിന്യസിപ്പിക്കുന്നു

പട്ടാപ്പകല്‍ പോലും ആക്രമണം; കോര്‍ക്കില്‍ കൂടുതല്‍ ഗാര്‍ഡകളെ വിന്യസിപ്പിക്കുന്നു

കോര്‍ക്ക്: പട്ടാപ്പകല്‍ പോലും ആക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കോര്‍ക്കില്‍ സുരക്ഷയ്ക്കായി കൂടുതല്‍ ഗാര്‍ഡയെ വിന്യസിപ്പിക്കുന്നു. ശനിയാഴ്ച അനേകര്‍ നോക്കി നില്‍ക്കേ വഴിപോക്കനെതിരെ നടന്ന ആക്രമണമാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. വൈകുന്നേരം 4.30 യോടെ വിന്‍തോര്‍പ്പ് എസ്ടിയില്‍ വെച്ച് ഇയാളെ ചിലര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പിടിയിലായെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. സംഭവത്തില്‍ ഡിപിപി ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് ഗാര്‍ഡ. ശനിയാഴ്ച നടന്നത് ഭീകരമായ സംഭവമായിരുന്നെങ്കിലും ഗാര്‍ഡ അതിനെ ഗൗരവമായി എടുത്തില്ലെന്ന് സൂപ്രണ്ട് ബാരി മക്‌പോളിന്‍ പറഞ്ഞു. പട്ടാപ്പകല്‍ ഇത്തരം സംഭവങ്ങള്‍ നഗരത്തില്‍ നടക്കുക പതിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 14 മാസത്തിനിടയില്‍ വിന്‍ത്രോപ്പ് എസ്ടിയില്‍ ഇത്തരത്തില്‍ ആറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ അഞ്ചെണ്ണവും രാത്രിയിലാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പകല്‍ സമയത്ത് ഇത്തരം ഒന്നുണ്ടായത് ശനിയാഴ്ച മാത്രമാണെന്നും സൂപ്രണ്ട് ബാരി മക് പോളിന്‍ പറഞ്ഞു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ തന്നെ ഗാര്‍ഡ സംഭവസ്ഥലത്ത് പാഞ്ഞു ചെന്നെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ സുരക്ഷയ്ക്കായി കൂടുതല്‍ ഗാര്‍ഡകളെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ മൂലയ്ക്കും ഗാര്‍ഡയെ വെയ്ക്കുക ദുഷ്‌ക്കരമാണെന്നും സൂപ്രണ്ട് പറഞ്ഞു. ദിനംപ്രതിയും പ്രതിവാരം അനുസരിച്ചും പ്രശ്‌നബാധിത മേഖലകളില്‍ ഏറ്റവും മികച്ച സുരക്ഷാ സംവിധാനം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ചകളില്‍ വിന്‍തോര്‍പ്പ് എസ്ടി യെ ലക്ഷ്യമിട്ട് മാത്രവും സുരക്ഷയുണ്ട്. നഗരത്തില്‍ ആഴ്ചാവസാനം കേന്ദ്രീകരിച്ചെത്തുന്ന യുവാക്കള്‍ കുഴപ്പക്കാരാണെന്ന് കരുതുന്നില്ല. എന്നാല്‍ ചുരുക്കം ചിലരാണ് അക്രമം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുള്ള ഗാര്‍ഡ ഗാംഗുകളെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്.

Scroll To Top