Saturday December 10, 2016
Latest Updates

പട്ടാപകല്‍ നഗരമധ്യത്തില്‍ പൂച്ചെടി മോഷണം

പട്ടാപകല്‍ നഗരമധ്യത്തില്‍ പൂച്ചെടി മോഷണം

ഡബ്ലിൻ ;പ്രദര്‍ശനത്തിനായി ഉപയോഗിച്ച അലങ്കാര സസ്യങ്ങളെപോലും വെറൂതെ വിടാത്ത

മോഷ്ടാക്കള്‍ ഉണ്ടെന്നു തെളിയിക്കുന്നതാണ് ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍
പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍. ഡബ്ലിൻ സിറ്റിയില്‍ ഇന്നലെ
വൈകുന്നേരമാണ് നാടിനെയും നാട്ടുകാരെയും നാണം കെടുത്തുന്ന സംഭവം
അരങ്ങേറിയത്. മോഷ്ടാവ് ഒരു സ്ത്രീ ആണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു
വസ്തുത.


സ്ത്രീ ചെടി മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ ചെടി നശിപ്പിക്കുന്നതായും
വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സെക്യുരിറ്റി ഗാര്‍ഡും അത്
വഴി സഞ്ചരിക്കുകയായിരുന്ന രണ്ടു യാത്രക്കാരികളും ഈ നശീകരണ പ്രവര്‍ത്തി
കണ്ട് മോഷ്ടാവിനെ ചോദ്യം ചെയ്തെങ്കിലും നിങ്ങൾ നിങ്ങളുടെ പണി നോക്കി
പൊയ്ക്കോളാനായിരുന്നു മറുപടി കിട്ടിയത്

കണ്ടതും കേട്ടതും നടന്നതുമായ കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതാണെന്ന്
സിറ്റി ബിസിനസ്‌ ഇമ്പ്രൂവ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

ഇതൊരു മോഷണ ശ്രമം മാത്രമല്ല. കൂടാതെ ചെടി നശിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലാകും .

ഡബ്ലിൻസിറ്റി വര്‍ഷത്തില്‍ €35,000 യൂറോയാണ് പൂന്തോട്ട
നിര്‍മാണത്തിനും സര്ക്ഷനത്തിനുമായി ചിലവഴിക്കുന്നത്. കാലനുസൃതമായി
വര്‍ഷത്തില്‍ രണ്ടു തവണ ചെടികള്‍ മാറ്റി പരീക്ഷിക്കാറുമുണ്ട്

ഈ നശീകരണ പ്രവൃത്തിയിലൂടെ നൂറിലധികം യൂറോയുടെ നഷ്ടമാണ് കമ്പനിക്ക്
ഉണ്ടാകിയിരിക്കുന്നത്. നഷ്ട്ടതിനുപുരമേ ചെടിയുടെ ഭംഗി നഷ്ടപ്പെട്ടതാണ്
വലിയ പ്രശ്നമായി കമ്പനി കാണുന്നത്. നല്‍കിയ പരാതിയില്‍ നിയമം
അനുവര്‍ത്തിക്കുന്ന രീതിയില്‍ കേസുമായി മുന്നോട്ട് പോകും എന്ന്‍ കമ്പനി
വ്യക്തമാക്കി..

Scroll To Top