Wednesday December 07, 2016
Latest Updates

അഴകപ്പന്റെ ‘ പട്ടം പോലെ ‘….

അഴകപ്പന്റെ ‘ പട്ടം പോലെ ‘….

 

സംവിധാനരംഗത്തേക്ക് ചുവടുമാറുകയാണ് സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍. അഗ്നിസാക്ഷി, രസതന്ത്രം, നന്ദനം, ചാന്തുപൊട്ട്, ഫോടോഗ്രഫര്‍ തുടങ്ങി നിരവധി സിനിമകള്‍ തന്റെ ക്യമാറയില്‍ പകര്‍ത്തിയ അഴകപ്പന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥ ഗിരീഷ്‌ കുമാറിന്റെതാണ്.

pattampoദുല്‍കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് ‘പട്ടം പോലെ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിക് എന്ന യുവാവായി ദുല്കര്‍ എത്തുന്നു. നായികയായി പുതുമുഖം മാളവിക മോഹന്‍ ആണ്. ക്യാമറമാന്‍ കെ യു മോഹന്റെ മകളാണ് മാളവിക.

അനൂപ്‌ മേനോനും ദുല്‍കറും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതും ഇതിന്റെ പ്രത്യേകതയാണ്. അനൂപിന് ഗസ്റ്റ് റോള്‍ ആണെങ്കിലും അതും ശ്രദ്ധിക്കപ്പെ ടും ഏന്ന് അണിയറ വിശ്വസിക്കുന്നു.

ലാലു അലക്സ്‌, നന്ദു, അര്‍ച്ചന കവി, ശ്രദ്ധ ഗോകുല്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കള്‍ടന്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്. സിനെമടോഗ്രാഫി ജോമോന്‍ ടി ജോണ്‍ നിര്‍വഹിക്കുന്നു.

ജൂണില്‍ കുംഭകോണത്ത് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ഇവരുടെ ശ്രമം.

Scroll To Top