Saturday December 03, 2016
Latest Updates

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നാളെ വരെ

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നാളെ വരെ

തിരുവനന്തപുരം: അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കാനിരുക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പ്രവാസികള്‍ക്ക് നാളെ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. നവംബര്‍ ഒന്ന് മുതല്‍ ഇരുപത്തിയഞ്ച് വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇത് ആദ്യമായി ഓണ്‍ലൈനിലൂടെ അവസരം ഒരുക്കിയത് ഇത്തവണയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കയറി മൂന്ന് ഘട്ടങ്ങളിലൂടെയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ല, ജനന തീയതി, പ്രവാസിയാണോ തുടങ്ങിയ വിവരങ്ങളാണ് ആദ്യം നല്‍കേണ്ടത്. തുടര്‍ന്ന് കുടുംബത്തിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള ആരുടെയെങ്കിലും കാര്‍ഡ് നമ്പറും വിവരങ്ങളും രണ്ടാം ഘട്ടത്തില്‍ നല്‍കുക. പേര്?, വിലാസം, വീട്ടുനമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് അവസാനമായി പൂരിപ്പിക്കേണ്ടത്. തുടര്‍ന്ന് 180 കെബിയില്‍ താഴെ സൈസുള്ള ഫോട്ടോ അപ്ലോഡ് ചെയ്യണം.

വിദേശത്ത് നിന്ന് വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിംഗ് അല്ലെങ്കില്‍ പ്രതിനിധി വോട്ടിംഗ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

Scroll To Top