Wednesday December 07, 2016
Latest Updates

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംമ്പര്‍ 24 ന് നടത്തണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംമ്പര്‍ 24 ന് നടത്തണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മില്‍ ധാരണയായി. നവംബര്‍ 24ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സര്‍ക്കാറിന്റെ നിലപാടിനെ കമ്മീഷന്‍ എതിര്‍ക്കില്ലെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ക്രമീകരിക്കും. നിലവിലെ സര്‍ക്കാറിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കും. ഒരു മാസം തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തും. ഇക്കാര്യവും സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കും.

പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും യാഥാര്‍ത്ഥ്യമാകണമെന്ന് സര്‍ക്കാറും തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കണമെന്ന് കമ്മീഷനും നിലപാടെടുത്തതോടെയാണ് ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Scroll To Top