Thursday December 08, 2016
Latest Updates

പച്ചയുടുത്ത ‘സുന്ദരന്‍’പയ്യന്‍

പച്ചയുടുത്ത ‘സുന്ദരന്‍’പയ്യന്‍

manniബ്രസ്സല്‍സിലുള്ള മാന്നകെന്‍ പ്രതിമയെ ഒരിക്കലെങ്കിലും ചിത്രങ്ങളില്‍ കാണാത്തവര്‍ കുറയും .മൂത്രം ഒഴിച്ചുകൊണ്ടു നില്‍ക്കുന്ന ഈ സുന്ദര പയ്യന്‍ ആളൊരു വികൃതിയാണ്.ലോകത്തിലെ ഏത് ആഘോഷം വന്നാലും ഇവന്‍ അതുമായി ബന്ധപ്പെട്ട ഒരു വേഷമങ്ങ് അണിയും .
ഇന്നലെ സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ച് പച്ചയുടുപ്പണിഞ്ഞാണ് ഈ സുന്ദരന്‍ സെന്റ് പാട്രിക് ദിനാഘോഷത്തില്‍ പങ്കാളിയായത് .

സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ അയര്‍ലണ്ടിലെയും ലോകത്തെമ്പാടും ഉള്ള കുടുംബങ്ങള്‍ക്കും മാര്‍ച്ചിംഗ് ബാന്‍ഡുകള്‍ക്കും മറ്റും മാത്രം വേണ്ടിയുള്ളതാണെന്ന് പറയേണ്ട എന്നാണ് ഇവന്റെ ഭാവം .
തനിക്കിണങ്ങുന്ന പച്ച പാന്റും വെള്ള ജാക്കറ്റും അതിനു മുകളിലായി പച്ച ബാഡ്ജും ധരിച്ച് നിന്ന തൊപ്പിക്കാരന്‍ കുട്ടിപ്പാവയും സെന്റ് പാട്രിക്ക് ദിനം ശരിക്കും ആഘോഷിച്ചു.

ആകെ 920 വേഷവിതാനങ്ങള്‍ ഈ പ്രതിമയ്ക്കുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവയില്‍ വളരെ കുറച്ചുമാത്രമാണ് ഇവന്‍ അയര്‍ലണ്ടിലെയും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു കാണാന്‍ വേണ്ടി ധരിച്ചിട്ടുള്ളൂ.

ഏതായാലും മുമ്പേ നെല്‍സണ്‍ മണ്ടേലയുടെ വേഷവും പലതരം ഭടന്‍മാരുടെ യൂനിഫോമുകളും ധരിച്ച് പ്രതിമയെ മുന്‍പ് പല തവണ ഐറിഷ് ജനത കണ്ടിരുന്നു. ഇതാ ഇപ്പോള്‍ അയര്‍ലണ്ടിന്റെ സ്വന്തം ആഘോഷത്തിനായി പച്ചയുടുപ്പും അണിഞ്ഞിരിക്കുകയാണ്.

Scroll To Top