Friday December 09, 2016
Latest Updates

പച്ചക്കറികള്‍ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ വെറ്റിലയും നിരോധിക്കുന്നു

പച്ചക്കറികള്‍ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ വെറ്റിലയും നിരോധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മാങ്ങയും പച്ചക്കറിയും നിരോധിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്നുള്ള വെറ്റില ഇറക്കുമതിയും നിരോധിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വെറ്റിലയില്‍ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വെറ്റില നിരോധിക്കാന്‍  യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സമാനമായ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശില്‍ നിന്നുള്ള വെറ്റിലയുടെ ഇറക്കുമതി അടുത്ത മാസം വരെ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വെറ്റില ഇറക്കുമതിയും ഉടന്‍ നിരോധിച്ചേക്കും. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന വെറ്റിലയില്‍ നല്ലൊരു ശതമാനം കേരളത്തില്‍ നിന്നാണ്. ഇന്ത്യന്‍ വെറ്റിലയ്ക്ക് നിരോധനം വന്നാല്‍ കേരളത്തിലെ കര്‍ഷകരെ കൂടി പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് നൂറിലധികം തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നിരോധിച്ചത്. ചൈന കഴിഞ്ഞാല്‍ ഭക്ഷ്യ സാധനങ്ങളിലെ വിഷാംശത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഏറ്റവുമധികം മുന്നറിയിപ്പ് നല്‍കുന്ന രാജ്യമാണ് ഇന്ത്യ.

Scroll To Top