Saturday December 10, 2016
Latest Updates

പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള എച്ച്5 എന്‍1

പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള എച്ച്5 എന്‍1

ആലപ്പുഴ: കേരളത്തില്‍ പടര്‍ന്നു പിടിച്ച പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള എച്ച്5 എന്‍1 വൈറസെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമാന്ത്രലായം ആവശ്യപ്പെട്ടു.

യൂറോപ്പ് ഏഷ്യന്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച എച്ച്5 എന്‍1 വൈറസാകം കേരളത്തിലേക്കും പടര്‍ന്നതെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലാബില്‍ നിന്നുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പനി, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്5 എന്‍1 വൈറസ് ബാധ മനുഷ്യരില്‍ സൃഷ്ടിക്കുന്ന രോഗലക്ഷങ്ങള്‍. ഇത്തരം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ അടിയന്തരമായി ചികിത്സ തേടണമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.

പക്ഷികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് രോഗ സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. അതിനിടെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മൂന്ന് ദിവസത്തിനകം മുഴുവന്‍ താറാവുകളെയും കൊല്ലും. ഇതിനായി 50 ടീമിനെ കൂടി കൂടുതലായി നിയമിച്ചതായി ആലപ്പുഴ കലക്ടര്‍ അറിയിച്ചു.

Scroll To Top