Sunday December 04, 2016
Latest Updates

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്

തിരുവനന്തപുരം: പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ആലപ്പുഴ ജില്ലയില്‍ പുറക്കാട്, തലവടി പഞ്ചായത്തുകളില്‍ മുഴുവന്‍ താറാവുകളെയും കൊന്നു. ഇന്ന് വൈകുന്നേരത്തോടെ ഇവിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ദ്രുതകര്‍മ്മ സേന അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ മാത്രം ഇതുവരെ അറുപതിനായിരത്തോളം താറാവുകളെ കൊന്നൊടുക്കി. താറാവുകളെ കൊള്ളുന്ന മുറയ്ക്ക് നഷ്ട പരിഹാരവും നല്‍കി വരുന്നു. നേരത്തെ രോഗം ബാധിച്ച് ചത്ത താരാവുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷമേ അവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കൂ.

പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണ് എച്ച്5 എന്‍ 1. എന്നാല്‍ ഇതുവരെയും മനുഷ്യരിലേക്ക് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. കോട്ടയത്തെ ദ്രുതകര്‍മ്മ സേനയിലെ അംഗമായിരുന്ന ഒരു വെറ്റിനറി ഡോക്ടറെ പനി ലക്ഷണങ്ങ ളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു.

Scroll To Top