Wednesday December 07, 2016
Latest Updates

അദ്ധ്യാപക സംഘടനകള്‍ ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്റിലെ നിര്‍ദ്ദേശങ്ങള്‍ തള്ളി

അദ്ധ്യാപക സംഘടനകള്‍ ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്റിലെ നിര്‍ദ്ദേശങ്ങള്‍ തള്ളി

ഡബ്ലിന്‍:ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്റിലെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയാന്‍, അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സും ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ടും സംയുക്തമായി തീരുമാനിച്ചു. എ എസ് ടി ഐ ഈ വിഷയം വോട്ടിനിട്ടപ്പോള്‍ 74 പേരും നിര്‍ദ്ദേശങ്ങളെ തള്ളാനാണ് അഭിപ്രായപ്പെട്ടത്. 92 ശതമാനം റ്റി യു ഐ അംഗങ്ങളാണ് ഇതേ നിലപാട് എടുത്തത്. 

അദ്ധ്യാപകരെ സംബന്ധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഈ എഗ്രമെന്റ് നിര്‍ദ്ദേശങ്ങള്‍ പരിഹാരം കാണുന്നില്ല എന്ന് എ എസ് ടി ഐ പ്രസിഡന്റ് പറഞ്ഞു.നഴ്‌സുമാരുടെ യൂണിയനായ ഐ എന്‍ എം ഓ ഒഴികെ മിക്ക യൂണിയനുകളും ലാന്‍സ് ഡൗണ്‍ റോഡ് എഗ്രിമെന്റിനെ തള്ളിക്കളഞ്ഞു കഴിഞ്ഞു.

Scroll To Top