Friday December 02, 2016
Latest Updates

ഷൈസ് ജോസഫിന്റെ സ്മരണയില്‍ ന്യൂ പോര്‍ട്ടില്‍ കണ്ണീര്‍മഴ പെയ്തിറങ്ങി

ഷൈസ് ജോസഫിന്റെ സ്മരണയില്‍   ന്യൂ  പോര്‍ട്ടില്‍ കണ്ണീര്‍മഴ പെയ്തിറങ്ങി

ലിമറിക്ക് :ലിമറിക്കിലെ മലയാളി സമൂഹത്തിന് ഒരു ‘ഷോക്കാ’യിരുന്നു ഷൈസിന്റെ പെട്ടന്നുള്ള വിയോഗം.ലിമറിക്കിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഇന്നലെ ഷൈസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് ഈ സമൂഹം മുഴുവന്‍ എത്തിയത്.ഒരു കുടുംബത്തിന്റെ ദു:ഖം ഒരു നാടിന്റെ മുഴുവന്‍ ദു:ഖമായി.

ഷൈസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും ,മരണാനന്തര കര്‍മ്മങ്ങളും ,നടപടികളും ചെയ്യാനും ലിമറിക്കിലെ എണ്ണത്തില്‍ താരതമ്മ്യേനെ കുറഞ്ഞ മലയാളി സമൂഹം ഒന്നടക്കം കാട്ടിയ സഹായമനോഭാവം മാതൃകാപരമായിരുന്നു.ലിമറിക്ക് കാത്തലിക് കമ്യൂണിറ്റിയോടൊപ്പം ,മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും ,ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റീസും ,ലിമറിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച് കമ്യൂണിറ്റിയും ഒരുമയോടെ അതിന് നേതൃത്വം നല്‍കി.

അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നും ഉള്ള മലയാളികള്‍ പ്രതികൂലകാലാവസ്ഥയായിരുന്നിട്ടും ന്യൂ പോര്‍ട്ടില്‍ എത്തി.സീറോ മലബാര്‍ സഭ ഡബ്ലിന്‍ കമ്മ്യൂണിറ്റി,കോര്‍ക്ക് കമ്മ്യൂണിറ്റി,ലിമറിക് ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി,വേള്‍ഡ് മലയാളി കൗണ്‍സില്‍ ,മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ,വോയിസ് ഓഫ് പീസ് മിനിസ്ട്രി,ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ അയര്‍ലണ്ട് ,ഷെയര്‍ ആന്‍ഡ് കെയര്‍ ,ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്,കേരളാ പ്രവാസി കോണ്‍ഗ്രസ് (എം)അയര്‍ലണ്ട് ഘടകം ,ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ,ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ,തുടങ്ങി ഒട്ടേറെ സംഘടനകള്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

മൃതദേഹം വ്യാഴാഴ്ച്ച കേരളത്തിലേയ്ക്ക് കൊണ്ടുപോകും.സംസ്‌കാരം പിന്നീട് പ്രവിത്താനം ഉള്ളനാട് തിരുഹൃദയ ദേവാലയത്തില്‍ നടത്തപ്പെടും.

 

Scroll To Top