Wednesday December 07, 2016
Latest Updates

ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ പരാജയകാരണമായെന്നു എകെ ആന്റണി

ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ പരാജയകാരണമായെന്നു എകെ ആന്റണി

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന് മുന് കേന്ദ്രമന്ത്രി എകെ ആന്റണി. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച ആന്റണി സമിതി റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തിയപ്പോള്‍ ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ ഏകീകരണമുണ്ടായി ഇതാണ് പരാജയ കാരണമെന്ന് ആന്റണി സമിതി വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായും ആന്റണി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ആന്റണി റിപ്പോര്‍ട്ട് നല്‍കിയത്. സംശയത്തോടയാണ് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തെ ന്യൂനപക്ഷങ്ങള്‍ പോലും നോക്കികണ്ടത്. കേന്ദ്രവും സംസ്ഥാന നേതൃത്വങ്ങളുംതമ്മിലുള്ള ആശയ വിനിമയം നടന്നില്ല.

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ ചുമതലകള്‍ നിര്‍വഹികുന്നതില്‍ വീഴ്ച വരുത്തിയതായും ആന്റണി സമതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെയും ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നതും പരാജയ കാരണമായി ആന്റണി സമിതി ചൂണ്ടിക്കാണിക്കുന്നു. എകെ ആന്റണി അധ്യക്ഷനായ സമിതിയില്‍ മുകുള്‍ വാസ്‌നിക്, ആര്‍.സി. കണ്ടിയ, അവിനാശ് പാണ്‌ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Scroll To Top