Monday December 05, 2016
Latest Updates

സഭ ബിജെപിയെ പിന്തുണച്ചാല്‍ അത്ഭുതപ്പെടെണ്ടെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത

സഭ ബിജെപിയെ പിന്തുണച്ചാല്‍ അത്ഭുതപ്പെടെണ്ടെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത

മസ്‌കത്ത്: മോഡി അനുകൂല നിലപാടിലേക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും. ഗുജറാത്തില്‍ മത ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത. മോഡിയുടെ ഭരണത്തെ ആശങ്കയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ നിലപാടുകള്‍ മാറിയിട്ടുണ്ടെന്നും മെത്രാപോലീത്ത പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും മെത്രാപോലീത്ത പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഭരണം ഈ ഗതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ നാല് മണ്ഡലത്തില്‍ എങ്കിലും ബിജെപി  ജയിക്കുമെന്നും മെത്രാപോലീത്ത പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ കൂടി വോട്ടോടെയാണ് നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതെന്നും, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതായും മെത്രാപൊലീത്ത അറിയിച്ചു.

Scroll To Top