Saturday December 03, 2016
Latest Updates

നോർത്തേൻ അയർലണ്ടിൽ നേഴ്സുമാർ ഭീതിയുടെ നിഴലിലെന്നു റോയൽ കോളജിന്റെ പഠന റിപ്പോർട്ട്

നോർത്തേൻ അയർലണ്ടിൽ നേഴ്സുമാർ ഭീതിയുടെ നിഴലിലെന്നു റോയൽ കോളജിന്റെ പഠന റിപ്പോർട്ട്

 

ബെൽഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നിരവധി നേഴ്സുമാര്‍ ഭീതിയുടെ നിഴലിൽ ആണ് ജോലി ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നേഴ്‌സിങ്ങിന്റെ പഠന റിപ്പോർട്ട് . .ഇതില്‍ കൂടുതല്‍ പേരും മറുനാട്ടില്‍ നിന്നും വന്ന മലയാളികള്‍ ആണ് എന്ന യാഥാര്‍ത്ഥ്യം റിപ്പോർട്ടിൽ എടുത്തു കാട്ടുന്നു . നേഴ്സുമാരില്‍ നാലില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ ഭീതിയുടെ അന്തരീക്ഷത്തില്‍ ആണ് നോർത്തേൻ അയർലണ്ടിൽ ജോലി ചെയ്യുന്നത് എന്നാണ് സര്‍വേയില്‍ പറയുന്നത്.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ക്രിഗവാന്‍ ഒഴികെയുള്ള മിക്കവാറും എല്ലാ എൻ എച്ച് എസ് ആശുപത്രികളിലെയും സ്ഥിതി ഇതാണ്.

ഇതില്‍ 47% നേഴ്സുമാർ ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ലാത്ത അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെടുന്നതിന്റെ പേരില്‍ ആണ് ഭീതിതരാകുന്നത്.24%ശതമാനം ആളുകള്‍ രോഗികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കാകുലര്‍ ആകുന്നതിന്റെ പേരില്‍ ആണ് ഭയചകിതരാവുന്നത്

ആവിശ്യത്തിന് സ്റ്റാഫില്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ പിശകുകള്‍ ഉണ്ടാകുന്നതു സ്വാഭാവികമാണ്.ആ പിശകുകളുടെ കാരണം അന്വേഷിക്കാതെ ചട്ടപ്രകാരം ഉള്ള നടപടികള്‍ എടുത്ത് പിന്‍ നമ്പര്‍ കളയുന്ന തരത്തിലുള്ള നടപടികള്‍ എടുക്കാന്‍ അധികൃതര്‍ മടി കാണിക്കാറില്ല.ഈ തരത്തില്‍ നടപടിക്കു വിധേയമായ നിരവധി മലയാളികള്‍ ബെല്‍ഫസ്റ്റില്‍ മാത്രമല്ല യുകെയില്‍ ഉടനീളം ഉണ്ട്.

വലിയ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ കണ്ട്രോള്‍ ഡ്രഗ്സ്‌ അടക്കം കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിക്കുന്നത് സ്വാഭാവികമാണ്.സമയ ബന്ധിതമായി കൊടുക്കേണ്ട മരുന്നുകള്‍ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ നടപടി ഉണ്ടാകും എന്ന് ഭയന്ന് സഹ-നെഴുസു ഒപ്പിടുന്നതിനു കാത്തു നില്‍ക്കാതെ കണ്ട്രോള്‍ ഡ്രഗ്സ്‌ നല്‍കിയതിന്റെ പേരില്‍ പിന്‍ നമ്പര്‍ നഷ്ടപ്പെട്ട മലയാളി നേഴ്സ് എന്‍ ഐ യില്‍ തന്നെ ഉണ്ട്.ആ കുടുബത്തിന്റെ കിടപ്പാടം പോലും നഷ്ടപ്പെട്ട സംഭവം പുറം ലോകത്തോട് വിളിച്ചു പറയാന്‍ പോലും ഇന്ന് ധൈര്യപ്പെടുന്നില്ല.

ഇപ്പോള്‍ റോയല്‍ കോളേജ് ഓഫ് നെഴ്സിങ്ങ് നടത്തിയ സര്‍വേയില്‍ 8000രത്തില്‍ അധികം നെഴ്സുമാര്‍ പങ്കെടുത്തു.സര്‍വേയില്‍ പങ്കെടുത്ത 50% ആളുകളും അധികൃതരുടെ അനാസ്ഥയാണ് തങ്ങളുടെ ദുര്‍ഗതിക്ക് കാരണം എന്ന് അഭിപ്രായപ്പെട്ടു.നടപടി വേണ്ടത് എൻ എച്ച് എസ്സിന്റെ കെടു കാര്യസ്ഥതക്കെതിരെയാണ്.അല്ലാതെ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ മേലല്ല എന്ന വാദമുയർത്തിയാണ്‌ സർവേ റിപ്പോർട്ട് സംഗ്രഹിക്കുന്നത് .

Scroll To Top