Saturday December 03, 2016
Latest Updates

നോഹയുടെ സംവിധായകന്‍ സ്വന്തം ചിത്രം കാണാന്‍ കൊച്ചിയിലെ ലുലു മാളില്‍ എത്തി

നോഹയുടെ സംവിധായകന്‍ സ്വന്തം ചിത്രം കാണാന്‍ കൊച്ചിയിലെ ലുലു മാളില്‍ എത്തി

കൊച്ചി: ബോളിവുഡ് ചിത്രം നോഹ കാണാന്‍ സംവിധായകന്‍ കൊച്ചിയില്‍. കൊച്ചിയിലെ ലുലു മാളിലെ പിവിആര്‍ സിനിമാസിലാണ് നോഹയുടെ സംവിധായകന്‍ ഡാറന്‍ അരണോഫ്‌സ്‌കി സിനിമ കണ്ടത്. ലോകപ്രശസ്ത സംവിധായകന്‍ തങ്ങള്‍ക്കൊപ്പം തീയറ്ററില്‍ സിനിമ കണ്ടിട്ടും അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.

അവധി ആഘോഷിക്കാന്‍ കൊച്ചിയില്‍ എത്തിയ ഡാറന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സിനിമ തന്റെ സിനിമ കാണണമെന്ന് ആഗ്രഹം തോന്നി തീയറ്ററില്‍ എത്തുകയായിരുന്നു. ഏപ്രില്‍ 16ന് ഉച്ചയ്ക്ക്‌ത്തെ ഷോയാണ് അദ്ദേഹം കണ്ടത്. തുടര്‍ന്ന് നാട്ടില്‍ തിരികെ എത്തിയ ഡാറന്‍ ടിക്കറ്റിന്റെ കോപ്പി തന്റെ ട്വിറ്റര്‍  അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ലോകപ്രശസ്ത സംവിധായകന്‍ കൊച്ചിയില്‍ എത്തിയ വിവരം പുറത്ത് അറിഞ്ഞത്.

നതാലീ പോര്‍ട്ട്മാന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിക്കൊടുത്ത ബ്ലാക്ക് സ്വാന്‍ എന്ന ചിത്രവും സംവിധാനം ചെയ്തത് ഡാറന്‍ അരണോഫ്‌സ്‌കിയാണ്. ലോകാവസാനവും നോഹയുടെ പെട്ടകവും പ്രമേയമായ ചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് റസ്സല്‍ ക്രോ ആണ് നോഹയായി അഭിനയിക്കുന്നത്. ഏപ്രില്‍ 28 നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.

Scroll To Top