Saturday December 03, 2016
Latest Updates

നോര്‍ത്ത് ഡബ്ലിന്‍ ബീച്ചിലെ സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഗാര്‍ഡ രംഗത്ത് ഇറങ്ങി

നോര്‍ത്ത് ഡബ്ലിന്‍ ബീച്ചിലെ സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഗാര്‍ഡ രംഗത്ത് ഇറങ്ങി

(ചിത്രം :സാന്റികോവ്,കൗണ്ടി ഡബ്ലിന്‍ )

ഡബ്ലിന്‍:പ്രസന്നമായ കാലാവസ്ഥ നിറയെ ആസ്വദിക്കാന്‍ ജനം തെരുവീഥികളിലും ,ബീച്ചുകളിലുംമൈതാനങ്ങളിലും ഒരേ പോലെ ഒന്നിച്ചുകൂടുന്ന കാഴ്ചയാണ് ബുധനാഴ്ച്ച കണ്ടത്.ഇന്നലെ രാവിലെ താപനില 30 ഡിഗ്രിയായേക്കും എന്നൊരു അസാധാരണ അറിയിപ്പ് മെറ്റ് ഏറാന്‍ പുറത്തിറക്കി.രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 28 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതോടെയായിരുന്നു ഇത്.ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 27 മുതല്‍ 29 ഡിഗ്രി സെഷ്യല്‍സ് വരെ താപനില രേഖപ്പെടുത്തി.


നോര്‍ത്ത് ഡബ്ലിന്‍ ബീച്ചിലെ സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഗാര്‍ഡ രംഗത്ത് ഇറങ്ങി. ആയിര ക്കണക്കിന് പേര്‍ ഈ ഭാഗങ്ങളില്‍ എത്തിചേ ര്‍ന്നത്തോടെയാണിത്. കഴിഞ്ഞയിടെ ഹൗത്ത് ബീച്ചില്‍ സന്ദര്‍ശകര്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയിരുന്നു. നിരവധി യുവാക്കള്‍ ചേരിതിരുഞ്ഞു ഏറ്റുമുട്ടിയതോടെ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സമാനമായ സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കൂടുതല്‍ ഗാര്‍ഡയെ രംഗത്ത് ഇറക്കിയത്. തിരക്ക് നിയന്ത്രിക്കാന്‍ ഡാര്‍ട്ട് ട്രെയിനുകള്‍ സട്ടന്‍ ഡാര്‍ട്ട് സ്റ്റേഷനില്‍ നിര്‍ത്തരുതെന്നും ഗാര്‍ഡ നിര്‍ദ്ദേശിച്ചിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് ഡാര്‍ട്ട് ട്രെയിനുകള്‍ സാധാരണ നിലയ്ക്ക് സര്‍വീസ് പുനരാരംഭിച്ചത്. ഗാര്‍ഡയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍വീസ് മുടങ്ങുമെന്ന് ഡാര്‍ട്ട് ട്രെയിന്‍ സര്‍വീസിന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയും അറിയിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം ബീച്ചുകളില്‍ പ്രശ്‌നം സൃഷ്ടിച്ച നിരവധി യുവാക്കളെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്ത് നീക്കിയത്. സമാനമായ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇന്നലെ കൂടുതല്‍ ജാഗ്രത പാലിച്ചതെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു.

Scroll To Top