Saturday December 03, 2016
Latest Updates

നോര്‍ത്ത് ഡബ്ലിനില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കായികപരിശീലകനെതിരെ നടപടി

നോര്‍ത്ത് ഡബ്ലിനില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കായികപരിശീലകനെതിരെ നടപടി

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കായികപരിശീലകനെതിരെ നടപടി. നാല്‍പ്പതുകാരനായ ഒരു കോച്ചിനെതിരെയാണ് അന്വേഷണംപുരോഗമിക്കുന്നത്. ഇയാള്‍ പരിശീലിപ്പിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായിപീഡിപ്പിച്ചു എന്നാണ് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ഇയാളുടെ ഫോണും കമ്പ്യൂട്ടറും ഉള്‍പ്പെടെയുള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിനികളുടെ ഫോണിലേക്ക് കായിക പരിശീലകന്‍ അയച്ച അശ്ലീല സന്ദേശങ്ങള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കണ്ടെത്തിയതോടെയാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. താന്‍ പരിശീലിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു ആരോപണം. നിലവില്‍ പരാതിപ്പെട്ട പെണ്‍കുട്ടികളെ കൂടാതെ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ഗാര്‍ഡ കരുതുന്നത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം പുറത്ത് വന്നത്.തുടര്‍ന്ന് ഇയാള്‍ താമസിച്ചുകൊണ്ടിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഗാര്‍ഡ പറഞ്ഞു.സംഭവം പുറത്തറി ഞ്ഞതോടെ ഇയാളുടെ കീഴില്‍ പരിശീലിച്ചിരുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളും ഇയാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയിരുന്ന ബിസിനസ് സ്ഥാപനങ്ങളും ആശങ്കയിലാണ്.

Scroll To Top