Friday December 09, 2016
Latest Updates

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കും , ദശകങ്ങളായി ഉയരുന്ന മുറവിളിയ്ക്ക് പരിഹാരമാവുന്നു

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കും , ദശകങ്ങളായി ഉയരുന്ന മുറവിളിയ്ക്ക് പരിഹാരമാവുന്നു

ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന സഞ്ചാരികള്‍ക്കും ഇനി തിരിച്ചറിയല്‍ കാര്‍ഡിനും വിസയ്ക്കുമായി ഡബ്ലിനിലേയ്‌ക്കോ ലണ്ടനിലേക്കോ യാത്ര നടത്തേണ്ടി വരില്ല. ബെല്‍ഫാസ്റ്റില്‍ തന്നെ അക്കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കിയതോടെ മലയാളികള്‍ അടക്കമുള്ള പതിനായിരത്തോളം ഇന്ത്യാക്കാരുടെ ദശക ങ്ങള്‍ നീണ്ടുനിന്ന ദുരിതത്തിന് പരിഹാരമായി. ബെല്‍ഫാസ്റ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററര്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുക.

അപേക്ഷകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇവിടേയ്ക്ക് വരും. ആദ്യ സന്ദര്‍ശനം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്. നേരത്തേ കേന്ദ്ര സര്‍ക്കാര്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍വഹിച്ചിരുന്നത് ആന്‍ട്രിം കൗണ്ടിയില്‍ മാലണിലെ ലോര്‍ഡ് റാണയിലായിരുന്നു. ഇതാകട്ടെ 18 മാസം മുമ്പ് അടയ്ക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ക്ക് വിവിധ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം അറ്റസ്‌റ്റേഷന്‍ എങ്ങിനെ നടത്തണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവിടെ സഹായം കിട്ടിയിരുന്നു.

ഇക്കാര്യങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടിയിരുന്ന ഇന്ത്യന്‍ സമൂഹം പുതിയ വാര്‍ത്തയെ വാര്‍ത്തകളെ സഹര്‍ഷമാണ് സ്വാഗതം ചെയ്യുന്നതെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലെ ഡോ: സത്യാവിര്‍ സിംഗാള്‍ പറയുന്നു. ഇവിടെ നിന്നുള്ള നിരന്തര സേവനം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ അപേക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായി പ്രതികരിച്ചിട്ടില്ല. അടുത്ത ഏതാനും വര്‍ഷമായി വടക്കന്‍ അയര്‍ലന്റിലേക്ക് ഇന്ത്യന്‍ സമൂഹം കാര്യമായി എത്തുന്നുണ്ട്. നഴ്‌സിംഗ്, ഐടി, മറ്റ് പ്രൊഫഷണലുകള്‍ എന്നിങ്ങനെ അനേകം ഇന്ത്യാക്കാരാണ് വടക്കന്‍ അയര്‍ലണ്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

Scroll To Top