Monday December 05, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടും സെന്റ് പാട്രിക്‌സ് ദിനം ആഘോഷിച്ചു

നോര്‍ത്തേണ്‍ അയര്‍ലണ്ടും സെന്റ് പാട്രിക്‌സ് ദിനം ആഘോഷിച്ചു

ഡെറി: വടക്കന്‍ അയര്‍ലണ്ടിലെ വിവിധ ടൗണുകളും നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തപ്പെട്ട കൂറ്റന്‍ റാലികളില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍.ഡൗണ്‍പാട്രിക്, ഡെറി, അര്‍മാഗ്, എന്നിസ്‌ക്കില്ലന്‍, ഒമാഗ് എന്നിവിടങ്ങളില്‍ വന്‍ റാലികളാണ് സംഘടിക്കപ്പെട്ടത്.

ഡൗണ്‍ പാട്രിക്കില്‍ ഏഴ് ദിവസങ്ങള്‍ നീണ്ട ആഘോഷമാണ് നടക്കുന്നത്. ഇവിടെ 40,000 പേര്‍ പരേഡില്‍ പങ്കാളിയായി .63 ഫ്‌ളോട്ടുകളിലായി 1,300 പേര്‍ പങ്കാളികളായി. സോളില്‍ നിന്നും ഡൗണ്‍ കത്തീഡ്രലിലേക്ക് പദയാത്രികരായി ഇന്നലെ പുലര്‍ച്ചെ തന്നെ വിശ്വാസികള്‍ ഒഴുകിത്തുടങ്ങിയിരുന്നു. 1,600 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റ് പാട്രിക് എത്തിച്ചേര്‍ന്നു എന്ന് കരുതുന്ന സ്ലനി നദിക്കരയിലേക്കും ജനങ്ങള്‍ സന്ദര്‍ശനം നടത്തി

ഒരാഴ്ചയായി സെന്റ് പാട്രിക് സെന്റ്റര്‍ , ടൌണ്‍ കത്തീഡ്രല്‍, സെനറ് പാട്രിക് പള്ളി എന്നിവ വൈദ്യൂത ദീപാലങ്കാരത്താല്‍ മനോഹരമാക്കിയിരുന്നു. ഡെറിയിലെ പരേഡില്‍ ഭാഗഭാക്കാകുന്നതിന് 14,000 ത്തോളം പേരാണ് തെരുവിലെത്തിയത്. നിരവധി ഫ്‌ളോട്ടുകള്‍ ഉണ്ടായിരുന്നു. കൂറ്റന്‍ ഡ്രാഗണുകളും, സംഗീതജ്ഞന്‍മാരും അക്രോബാറ്റുകളും ഡാന്‍സര്‍മാരും നഗരം കയ്യിലെടുത്തു. എന്നിസ്‌കില്ലനിലായിരുന്നു ആഘോഷത്തിന്‍െ്‌റ ഏറ്റവും കൗതുകം. ഒരു വലിയ സമൂഹമാണ് പരേഡ് ആസ്വദിച്ചത്. ഓപ്പണ്‍ എയര്‍ സംഗീത പരിപാടിയും ഇവിടെ നടന്നു.

പാലസ് ഡെമസ്‌നെയില്‍ ആരംഭിച്ച പരേഡ് കാണുന്നതിനായി അര്‍മായിലും അനേകര്‍ എത്തി. നെര്‍വിയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്കും വലിയ ജനപങ്കാളിത്തമുണ്ടായി. പോള്‍സ്, ഫിലിപ്പിനോകള്‍, ചൈനീസ്, ലിത്വാനിയന്‍സ്, ബള്‍ഗേറിയന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളിലെയും ഗോത്രങ്ങളിലെ ആള്‍ക്കാരുടെ സംഗമവേദിയായി ഇന്നലെ വിവിധ തെരുവുകള്‍ മാറി.

Scroll To Top