Saturday December 10, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കൌമാരക്കാരായ സഹോദരനും സഹോദരിക്കും പിറന്ന കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കൌമാരക്കാരായ സഹോദരനും സഹോദരിക്കും പിറന്ന കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

ബെല്‍ഫാസ്റ്റ് : വടക്കന്‍ അയര്‍ലണ്ടില്‍ കൌമാരക്കാരായ സഹോദരനും സഹോദരിക്കും പിറന്ന കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും. ബെല്‍ഫാസ്റ്റ് ഹൈക്കോടതിയാണ് കുട്ടിയെ ദത്തെടുക്കാന്‍ ഉത്തരവിട്ടത്. 2012 ലാണ് കുട്ടി പിറന്നത്. ജനനസമയത്ത് പെണ്‍കുട്ടിക്ക് 13 വയസും ആണ്‍കുട്ടിക്ക് 15 വയസുമായിരുന്നു പ്രായം. കുട്ടിയുടെ പിതാവും പെണ്‍കുട്ടിയുടെ സഹോദരനും കൂടിയായ കൌമാരക്കാരന്‍
പിതൃത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് സഹോദരന്‍ തന്നെയാണ് കുട്ടിയുടെ പിതാവെന്നു തെളിഞ്ഞത്.

കുട്ടിയെ ദത്ത് കൊടുക്കുന്നത് സംബന്ധിച്ച് കുട്ടിയുടെ അമ്മയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കുട്ടിയെ ദത്തെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെയര്‍ ഹോം ഏറ്റെടുത്തു. 

പെണ്‍കുട്ടിയുടെയും സഹോദരന്റെയും കുടുംബ പശ്ചാത്തലം തീര്‍ത്തും മോശമായിരുന്നെന്നു കോടതി നിരീക്ഷിച്ചു. മോശം സാഹചര്യങ്ങളിലെ ജീവിതമാണ് അരുതാത്തത് ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Scroll To Top