Sunday December 11, 2016
Latest Updates

നോമ്പ്കാലത്ത് ഡബ്ലിനിലെ മലയാളികള്‍ വെജിറ്റേറിയന്മാര്‍ ആകാറുണ്ടോ ?

നോമ്പ്കാലത്ത് ഡബ്ലിനിലെ മലയാളികള്‍ വെജിറ്റേറിയന്മാര്‍ ആകാറുണ്ടോ ?

ഏതു മതസ്ഥരായാലും നോമ്പ് കാലം മലയാളികള്‍ക്ക് ഏറ്റവും വലിയ ആശങ്ക ഭക്ഷണത്തിന് എന്ത് കറിയൊരുക്കും എന്നതാണ്.എല്ലാ ദിവസവും ഇറച്ചിയും മീനുമില്ലാതെ ഭക്ഷണം കഴിക്കുന്ന മലയാളികള്‍ ഇവിടെയും നിരവധിയാണ്.കുട്ടികള്‍ക്കാണ് വലിയ പ്രശ്‌നം.സ്ഥിരമായി കഴിച്ചു പോരുന്ന വിഭവങ്ങളില്‍ നിന്നും പച്ചക്കറികളിലേയ്ക്കു മാറുന്നത് അല്‍പ്പമെ ങ്കിലും പ്രതിഷേധത്തോടെയാണ് അവര്‍ കാണുന്നത്.

‘മക്കളുടെ സ്വഭാവം പച്ചക്കറിയിലേയ്ക്കു മാറ്റാന്‍ ഏറ്റവും നല്ല സമയമാണ് നോമ്പുകാലം.ഇറച്ചിയും മീനും സ്ഥിരമായി കഴിക്കുന്ന ശീലം ഇരുപത്തിയഞ്ചോ അന്‍പതോ ദിവസം കൊണ്ട് ഞങ്ങള്‍ മാറ്റിയെടുക്കും.താലയിലെ’ ഗുഡ് വില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയ ചങ്ങനാശ്ശേരിക്കാരന്‍ തോമസ് പറയുന്നു,നല്ല പച്ചക്കറികളുടെ രുചി അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അവര്‍ ഇറച്ചിക്കും മീനിനും വേണ്ടി വാശിപിടിക്കാറില്ല ‘.തോമസ് പറഞ്ഞു.

നോമ്പ് കാലം വരുമ്പോള്‍ സാധാരണയായി പച്ചക്കറിയുടെ വില്‍പ്പന നാലിരട്ടിയായി കൂടുമെന്നാണ് ‘ഗുഡ് വില്‍’ ഉടമ മോബി പുലിക്കോട്ടില്‍ പറയുന്നത്.കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന്റെ തലേ ആഴ്ച്ചകളില്‍ പച്ചക്കറികള്‍ക്ക് റിക്കോര്‍ഡ് വില്‍പ്പനയായിരുന്നു.മോബി ഓര്‍മിച്ചു .മുഴുവന്‍ നോമ്പ് നോക്കിയില്ലെങ്കിലും അവസാന ആഴ്ചയെങ്കിലും പച്ചക്കറികഴിക്കാനാണ് മിക്കവര്‍ക്കും താല്‍പര്യം എന്നതും മോബിയുടെ കണ്ടെത്തല്‍ തന്നെ.

ഒരു വ്യാപാരി എന്ന നിലയില്‍ എനിക്കും സന്തോഷമാണത് .അവസാന ആഴ്ച്ചകളില്‍ പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ ക്രിസ്തുമസ് കേക്കുകള്‍ക്ക് പുറമേ ക്രിസ്തുമസ് ആവശ്യങ്ങള്‍ക്കുള്ള ഇറച്ചിയും വാങ്ങി സ്‌റ്റോക്ക് ചെയ്യാറുണ്ട്.

ഇതൊക്കെ പരിഗണിച്ച് ഇപ്പോള്‍ തന്നെ സ്‌പെഷ്യല്‍ ഡിസ്‌കൌണ്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു ഗുഡ് വില്‍ .താലയിലെ ഗുഡ് വില്ലില്‍ ഇന്ന് മുതല്‍ സ്‌പെഷ്യല്‍ വിലയാണ് നിലവില്‍ ഉള്ളത്. ഏതിനം പച്ചക്കറിയും ഒരു കിലോയ്ക്ക് 3.29 സെന്റിന് ഇന്ന് മുതല്‍ ലഭ്യമാണ്,

vegetableകേരളത്തില്‍ നിന്നുള്ള പ്രമുഖ ഓര്‍ഗാനിക് ഫുഡ് സപ്ലയേഴ്‌സ് കമ്പനിയാണ് ഗുഡ് വില്ലിന് പച്ചക്കറികള്‍ എത്തിച്ചു നല്‍കുന്നത് .ഗുണമേന്മയില്‍ മികച്ച ഇനങ്ങളായ ബീന്‍സ് ,ചേന ,ചേമ്പ് ,പടവലങ്ങ,കോവയ്ക്കാ,തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കുമൊപ്പം ഏത്തപ്പഴവും ,ചെറിയ ഉള്ളിയുമൊക്കെ യഥേഷ്ട്ടം ഈ വിലയ്ക്ക് ലഭ്യമാണ്.

എല്ലായിനം മികച്ച ബ്രാന്‍ഡ് അരികളുടെയും ശേഖരം എത്തിയിട്ടുണ്ടെന്ന് ഗുഡ് വില്‍ അറിയിച്ചു. കൂടാതെ എലൈറ്റ് കേക്കുകള്‍ മിതമായ വിലയില്‍ ഇപ്പോള്‍ മുതല്‍ വിതരണം ആരംഭിച്ചിട്ടുമുണ്ട്.

ഫുള്‍ സീബ്രീം ബോക്‌സ് ഒന്നിന് 36 യൂറോയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.കണബ് ,മത്തി തുടങ്ങി മറ്റു മീന്‍ ഇനങ്ങളും വില്‍പ്പനയില്‍ ഉണ്ടെന്നു ഗുഡ് വില്‍ മാനേജ്‌മെന്റ് അറിയിച്ചു.

Scroll To Top