Thursday December 08, 2016
Latest Updates

നോട്ട ജനാധിപത്യത്തിന് ശക്തി പകരും; കേജ്രിവാള്‍ പുതിയ രാഷ്ട്രീയബോധം സൃഷ്ടിച്ചു; ബ്ലോഗില്‍ രാഷ്ട്രീയം പറഞ്ഞ് മോഹന്‍ലാല്‍

നോട്ട ജനാധിപത്യത്തിന് ശക്തി പകരും; കേജ്രിവാള്‍ പുതിയ രാഷ്ട്രീയബോധം സൃഷ്ടിച്ചു; ബ്ലോഗില്‍ രാഷ്ട്രീയം പറഞ്ഞ് മോഹന്‍ലാല്‍

തിരുവനന്തപുരം : ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കണ്ണും പൂട്ടി വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞെന്ന് നടന്‍ മോഹന്‍ലാല്‍. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളോട് ചോദ്യങ്ങള ചോദിക്കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ നല്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ എങ്ങനെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ യുവ വോട്ടര്‍മാരോടാണ് മോഹന്‍ലാല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളോട് കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന് ഉത്തരം നല്കുകയും ചെയ്യുന്നവര്‍ക്ക് വോട്ട ചെയ്യണമെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.

ഡല്‍ഹിയില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ തറപറ്റിച്ച് രംഗത്ത് വന്ന ആം ആദ്മി പാര്‍ട്ടിയെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളും കൂട്ടരും സൃഷ്ടിച്ച രാഷ്ട്രീയ മുന്നേറ്റം പുതിയ രാഷ്ട്രീയ ബോധം സൃഷ്ടിച്ചുവെന്നും കേജ്രിവാളും കൂട്ടരും യുവാക്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൃത്യമായ രാഷ്ട്രീയ ബോധമുള്ള യുവാക്കളാണ് വോട്ട് ചെയ്യാന്‍ വരുന്നത്. എവിടെയും മാറ്റം സാധ്യമാണെന്ന് യുവതലമുറയ്ക്ക് നല്ല ബോധ്യമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിഷേധ വോട്ടിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷതയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നിഷേധ വോട്ട് അഥവാ നോട്ട അനുവദിച്ചത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു

Scroll To Top