Saturday December 03, 2016
Latest Updates

നോക്കിലേക്ക് ഭക്തജന പ്രവാഹം,പ്രധാന തിരുനാള്‍ വ്യാഴാഴ്ച്ച 

നോക്കിലേക്ക് ഭക്തജന പ്രവാഹം,പ്രധാന തിരുനാള്‍ വ്യാഴാഴ്ച്ച 

റോസ് കോമണ്‍: പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ പ്രവാഹം.നോക്കിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള 9 ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിന് പേരാണു ഇപ്പോള്‍ നോക്കിലേയ്ക്ക് ഒഴുകിയെത്തുന്നത്.

OurLadyofKnockവ്യാഴാഴ്ച കന്യാമറിയത്തിന്റെ ദര്‍ശനത്തിന്റെ നൂറ്റി മുപ്പത്തിയഞ്ചാമത് വാര്‍ഷികവും തിരുനാളും ആഘോഷിക്കും.ഇതോടനുബന്ധിച്ച് 1879 ല്‍ വിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം കിട്ടിയ 15 പേരെ ആദരപൂര്‍വം അനുസ്മരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. 

അയര്‍ലണ്ടിലെ പള്ളിയില്‍ ആള് കുറയുമ്പോഴും നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി പുതിയ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടു.നോക്കില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ റാഫോ (ഡോണഗല്‍)ബിഷപ്പ് ഫിലിപ്പ് ബോയിസിയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പള്ളിയില്‍ കൃത്യമായി പള്ളിയില്‍ വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ നോക്ക് ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

നൊവേന നടക്കുന്ന ദിവസങ്ങളിലായി നോക്കിലേയ്ക്ക് 100,000 വിശ്വാസികള്‍ എത്തുമെന്നാണ് കണക്ക്.നൂറുകണക്കിന് മലയാളികളും ഈയാഴച്ച നോക്ക് സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു.

നോക്കിലെ ഇപ്പോഴത്തെ ബസലിക്ക പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതികളും വ്യാഴാഴ്ച്ച പ്രഖ്യാപിക്കും 

Scroll To Top