Thursday December 08, 2016
Latest Updates

നൊബേല്‍ ജേതാവ് മലാലയുടെ ജീവിതം സിനിമയാകുന്നു

നൊബേല്‍ ജേതാവ് മലാലയുടെ ജീവിതം സിനിമയാകുന്നു

ന്യൂഡല്‍ഹി: സമാദാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പാക്കിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തക മലാലയുടെ ജീവിതം സിനിമയാകുന്നു. മലാലയുടെ തൂലികാ നാമമായ ‘ഗുല്‍ മകായ് എന്ന പേരിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യവസായി വിജയ് ജാജു നിര്‍മിക്കുന്ന ചിത്രം അംജദ് ഖാനാണ് സംവിധാനം ചെയ്യുന്നത്. 3 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മലാലയായി ഒരു ബംഗാളി നടി അഭിനയിക്കും.

പാക്കിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനിയായി ഓം പുരിയും മലാലയുടെ അമ്മ തോര്‍ പെകയായി ദിവ്യ ദത്തയും അഭിനയിക്കും. മലാലയുടെ പിതാവ് സിയാവുദ്ദിന്‍ യൂസുഫ്‌സായിയായി അഭിനയിക്കാന്‍ നടന അതുല കുല്‍ക്കര്‍ണിയെ പരിഗണിക്കുന്നു. ചിത്രത്തിന്റെ പകുതി ചിത്രീകരണം പൂര്‍ത്തിയായി. ബാക്കി ഭാഗം അടുത്ത മാസം ചിത്രീകരണം തുടങ്ങും. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മലാല ഫണ്ടിലേക്കോ. മലാല താല്‍പ്പര്യപ്പെടുന്ന രീതിയിലോ ചെലവഴിക്കുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മലാല ഐക്യരാഷ്ട്ര സഭയില്‍ മലാല നടത്തിയ ഞാന്‍ മലാല എന്ന പ്രസംഗത്തില്‍ ആകൃഷ്ടനായാണ് മലാലയെക്കുറിച്ച് സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവ് വിജയ് ജാജു പറഞ്ഞു. അതിനിടയിലാണ് മലാലയെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്.

Scroll To Top