Friday December 09, 2016
Latest Updates

നേഴ്‌സുമാരും അധ്യാപകരും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ‘അവധിയെടുത്ത് ‘അയര്‍ലണ്ട് വിടുന്നു !

നേഴ്‌സുമാരും അധ്യാപകരും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ‘അവധിയെടുത്ത് ‘അയര്‍ലണ്ട് വിടുന്നു !

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ശമ്പളമില്ലാത്ത അവധിയെടുത്ത് രാജ്യം വിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുനതായി റിപ്പോര്‍ട്ടുകള്‍ .പുതിയതായി രൂപപ്പെട്ട മോര്‍ട്ട് ഗേജ് സംബന്ധിച്ച നിയമത്തിന്റെ പരിരക്ഷ നേടുന്നതിനാണ് ഐറിഷ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ തന്ത്രം സ്വീകരിക്കുന്നതെന്ന് ‘സണ്ടേ ഇന്‍ഡിപെന്‍ഡന്റ്‌റ് ‘പത്രം കണ്ടെത്തിയിരിക്കുന്നത്.

നേഴ്‌സുമാരും അദ്ധ്യാപകരും ശമ്പളമില്ലാത്ത ഇടക്കാല അവധി (sabbatical leave) എടുത്ത് ഒരു വര്‍ഷമോ അതിലധികമോ കാലം യു കെ യിലോ മറ്റ് രാജ്യങ്ങളിലോ വന്ന് താമസിച്ച ശേഷം പാപ്പരായി സ്വയം പ്രഖ്യാപിക്കുന്നു.ഇതിലൂടെ വന്‍ സമ്പത്തിക ബാധ്യതയായ ഭവന വായപ്പയും ക്രെഡിറ്റ് കാര്‍ഡ് വായ്പയടക്കം എല്ലാ കട ബാധ്യതകളില്‍ നിനും രക്ഷ നേടുന്നു.ഈ സമീപന രീതി വരുമാനത്തില്‍ മദ്ധ്യവര്‍ഗ്ഗങ്ങളായ നേഴ്‌സുമാര്‍ ,അദ്ധ്യാപകര്‍ തുടങ്ങി പോലീസുകാര്‍ വരെ ചെയ്യുന്നുണ്ട് എന്നാണ് സണ്ടെ ഇന്റിപെന്റന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അയര്‍ലണ്ടിലെ ബില്ല്യണറായിരുന്ന ഒരു ബിസിനസ്‌കാരന്‍ മോര്‍ട്ട്‌ഗേജ് പ്രതിസന്ധിയെ തുടര്‍ന്ന് നാട് വിടുകയും ,പിന്നീട് ‘പാപ്പരാ’യി അയാള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത അതെ നയം ഇപ്പോള്‍ പിന്തുടരുന്നവരുടെ എണ്ണം ഇപ്പോള്‍ ആയിരക്കണക്കായി വളര്‍ന്നിരിക്കുകയാണ് .മാത്രമല്ല കടക്കെണിയില്‍ നിന്നും രക്ഷപ്പെട്ട് പാപ്പരായി പ്രഖ്യാപിച്ച ശേഷം അയര്‍ലണ്ടിലേയ്ക്ക് തിരിച്ചു വന്ന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം !
സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ച 2006 ന് മുന്‍പ് വന്‍ വില നല്‍കി വീട് മേടിച്ചവരാണ് ഇവരില്‍ കൂടുതല്‍ പേരും.ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഐറിഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.എന്നാല്‍ നിലവിലുള്ള മോര്‍ട്‌ഗേജ് നിയമം അനുസരിച്ചു ഇവരെ കുറ്റക്കാരാക്കാന്‍ കഴിയില്ല.

Scroll To Top