Saturday December 10, 2016
Latest Updates

നേഴ്‌സസ് യൂണിയന്‍ 2.9 മില്യന്‍ യൂറോയുടെ പുതിയ ആസ്ഥാനത്തേയ്ക്ക്

നേഴ്‌സസ് യൂണിയന്‍ 2.9 മില്യന്‍ യൂറോയുടെ പുതിയ ആസ്ഥാനത്തേയ്ക്ക്

ഡബ്ലിന്‍:അയര്‍ലണ്ടിലെ നേഴ്‌സുമാരുടെ സംഘടനയായ ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി അസോസിയേഷന് സ്വന്തമായി ആസ്ഥാനമാകുന്നു .ഡബ്ലിന്‍ 7 ല്‍ ഐ എന്‍ എം ഓ യുടെ ആസ്ഥാനം താമസിയാതെ പ്രവര്‍ത്തനക്ഷമമാകും .

ഡബ്ലിന്‍ 7ലെ ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടം ഒരുപോലെ സഞ്ചാരികളെയും സ്വദേശികളെയും ആകര്‍ഷിച്ചിരുന്നു. റിച്ചമോണ്ട് ആശുപത്രി കെട്ടിടമാണ് പഴക്കം കൊണ്ടും തലയെടുപ്പ് കൊണ്ടും ആസ്വാദകരുടെ മനം കവര്‍ന്നത്. ഈയിടെ നടന്ന ലേലത്തിലാണ് നഴ്‌സസ് അസോസിയേഷനായ ഐഎന്‍എംഒ റിച്ചമോണ്ട് ആശുപത്രി കെട്ടിടം വിലയ്ക്കുവാങ്ങിയത്.
2.9 മില്ല്യന്‍ യൂറോയാണ് ഐഎന്‍എംഒ കെട്ടിടം സ്വന്തമാക്കാനായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെട്ടിടത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പരിപാടികളുടെ നടത്തിപ്പുകള്‍ക്കും സെമിനാറുകളും കോണ്‍ഫറന്‍സുകളും നടത്തുന്നതിനും ഉപയോഗിക്കാനാണ് ഇപ്പോള്‍ ഐഎന്‍എംഒ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

20താം നൂറ്റാണ്ടിനു മുന്‍പ് നിര്‍മ്മിച്ച കെട്ടിടം കുറേക്കാലം നോര്‍ത്ത് ബ്രണ്‍സ്വിക്ക്‌സ്ട്രീറ്റിലുള്ള വിറ്റ്വര്‍ത് ആശുപത്രി ഓഫീസ് കെട്ടിടമായും പ്രവര്‍ത്തിച്ചിരുന്നു.ആശുപത്രിയുടെ കോര്‍ട്ട് സര്‍വ്വീസുകള്‍ക്കായി ഒപിഡബ്ലിയൂ കെട്ടിടം വില്‍പ്പന നടത്തിയ ശേഷം 1996ല്‍ ലക്ഷക്കണക്കിന് യൂറോയുടെ നിക്ഷേപമായിരുന്നു കെട്ടടത്തിന്റെ നവീകരണത്തിനായി ചിലവഴിച്ചത്.
ഡബ്ലിനിലെ മികച്ച കെട്ടിടങ്ങളിലൊന്നായ റിച്ച്‌മോണ്ട് ആശുപത്രി കെട്ടിടം സ്വന്തമാക്കുന്നതിനായി ഐഎന്‍എംഒയ്ക്ക് ശക്തമായ രീതിയില്‍ വിലപേശല്‍ നടത്തേണ്ടിവന്നിരുന്നുവെന്നാണ് ഐഎന്‍എംഒ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡേവിഡ് ഹ്യൂഗ്‌സ് പറഞ്ഞു.
വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കാനാണ് തുടര്‍ന്ന് കെട്ടിടം ഉപയോഗിക്കുക എന്നും നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ആക്റ്റ് ഓഫ് 2011 പ്രകാരമുള്ള ക്ലാസുകളും പ്രോഗ്രാമുകളും നടത്താനും കെട്ടിടം ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മറ്റ് ലോക്കല്‍ ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും മീറ്റിംഗുകളും ചെറിയ രീതിയിലുള്ള കോണ്‍ഫറന്‍സുകളും മറ്റും നടത്താനും കെട്ടിടം നല്‍കും. യൂറോപ്യന്‍, ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് കോണ്‍ഫറന്‍സുകള്‍ നടത്താനും അനുവദിക്കാനും തീരുമാനിച്ചതായി ഹ്യൂഗ്‌സ് അറിയിച്ചു.
കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പുനക്രമീകരണങ്ങളോ ഒന്നും തന്നെ കെട്ടിടത്തിന് ആവശ്യമായി വരില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ചെറിയ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസങ്ങളോടെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വേനല്‍ക്കാലമാവുമ്പോഴേക്കും കെട്ടിടം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും സെപ്തംബറോടെ തന്നെ കോഴ്‌സുകള്‍ ആരംഭിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
1899- 1901 കാലഘട്ടത്ത് സ്ഥാപിച്ച കെട്ടിടം സ്ഥാപിക്കുന്ന കാലത്ത് തന്നെ മോഡേണ്‍ രീതികള്‍ പിന്തുടര്‍ന്നിരുന്നതായി എസ്‌റ്റേറ്റ് ഏജന്റ് പറഞ്ഞു.

Scroll To Top