Sunday December 11, 2016
Latest Updates

നേരത്തെയുള്ള ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം

നേരത്തെയുള്ള ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം

നേരത്തെയുള്ള ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിട്യൂട്ടാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 40 മുതല്‍ 45 വയസ് വരെ പ്രായത്തിനിടെ ആര്‍ത്തവ വിവാരം സംഭവിച്ച സ്ത്രീകളിലാണ് പഠനം നടത്തിയത്. 22,000 ഓളം സ്ത്രീകളെ പഠനവിധേയരാക്കി.

സ്വീഡനിലെ മരണ നിരക്ക് വിവിധ ആരോഗ്യ സര്‍വേകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയും പഠന വിധേയമാക്കി. 50 വയസിനും 54 വയസിനും ഇടയ്ക്കാണ് സാധാരണയായി ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. എന്നാല്‍ 45 വയസ് എത്തുന്നതിനു മുമ്പേ ആര്‍ത്തവ വിരാമം സംഭവിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 40 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിലേക്ക് എത്തുന്നതിനുള്ള കാലതാമസം ഓരോ വര്‍ഷം വൈകുന്തോറും ഹൃദയാഘാത സാധ്യത 2 ശതമാനം വീതം കുറഞ്ഞുവരുന്നതായും പഠനത്തില്‍ തെളിഞ്ഞു. പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം നോര്‍ത്ത് അമേരിക്കന്‍ മേനോപ്പാസ് സൊസൈറ്റിയുടെ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top