Tuesday December 06, 2016
Latest Updates

നേപ്പാളിലെ കുട്ടികള്‍ക്കു സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും; 7 മില്യണ്‍ യൂറോ സംഭാവന നല്‍കി

നേപ്പാളിലെ കുട്ടികള്‍ക്കു സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും; 7 മില്യണ്‍ യൂറോ സംഭാവന നല്‍കി

ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളിലെ കുട്ടികളെ സഹായിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 7 മില്യണ്‍ യൂറോ സംഭാവന നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്നു ക്രിസ്റ്റാനോ പറയുന്നു. ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോടും സഹായാഭ്യര്‍ഥന ക്രിസ്റ്റ്യാനോ നടത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ സംഭാവനയുടെ കൂടുതല്‍ വിവരങ്ങള്‍ ഒരു ഫ്രഞ്ച് സ്പോര്‍ട്സ് മാസികയാണു പുറത്തുവിട്ടത്. കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതല്‍ പേര്‍ രംഗത്തെത്തണമെന്നും തന്‍റെ ആരാധാകരും ഇതില്‍ പങ്കെടുക്കണമെന്നും ക്രിസ്റ്റ്യാനോ ആവശ്യപ്പെടുന്നു.

2004-ലെ സുനാമി ദുരന്തത്തെത്തുടര്‍ന്ന് ഇന്‍ഡൊനീഷ്യയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം നല്‍കിയിരുന്നു. തന്റെ പേരെഴുതിയ പോര്‍ച്ചുഗല്‍ ജേഴ്‌സിയണിഞ്ഞ് ഒരു കുട്ടി സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം ടിവിയില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അന്ന് സഹായവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയത്.

Scroll To Top