Saturday December 03, 2016
Latest Updates

നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സില്‍വി സുനിലിനെ ആം ആദ്മി പുറത്താക്കി

നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സില്‍വി സുനിലിനെ ആം ആദ്മി പുറത്താക്കി

കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സില്‍വി സുനിലിനെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് കെപി രതീഷ് അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടുക്കി മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു സില്‍വി സുനില്‍.

പാര്‍ട്ടിയുടെ ജില്ലാ നേതാക്കളായ വിനോദ്, ഷൈബു അഗസ്റ്റിന്‍, തന്‌സീര്‍, സുനീര്‍, സജി എന്നിവര്‍ക്കെതിരെയാണ് സില്‍വി സുനില്‍ പരാതി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സില്‍വി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സില്‍വിയുടെ പരാതി അന്വേഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി മൂന്നംഗ സമിതിയെ നിയമിച്ചു.

ഈ സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സില്‍വിക്കെതിരായ നടപടി. സില്‍വിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് സില്‍വിയെ പുറത്താക്കിയത്.

Scroll To Top