Thursday December 08, 2016
Latest Updates

നെല്‍സണ്‍ മണ്ടേലയ്ക്ക് മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ സ്മൃതിപുഷ്പങ്ങള്‍ അര്‍പ്പിച്ചു

നെല്‍സണ്‍ മണ്ടേലയ്ക്ക്  മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ സ്മൃതിപുഷ്പങ്ങള്‍ അര്‍പ്പിച്ചു

ലീമെറിക്; മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ അന്തരിച്ച നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ പുഷ്പങ്ങളര്‍പ്പിച്ചു. ലീമെറിക്കില്‍ മണ്ടേല സ്മൃതിമണ്ഡപത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ദീപം തെളിച്ചും ലോകനേതാവിന് ആദരങ്ങളര്‍പ്പിച്ചു.

lima jo

അടിച്ചമര്‍ത്തര്‍ത്തപ്പെട്ടവന്റെ മോചനത്തിനായി ദീര്‍ഘകാലം പോരാടിയ മഹാന് നിറകണ്ണുകളോടെയാണ് സമൂഹം വിടചൊല്ലിയത്.lima praa രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങള്‍ ശ്രദ്ധിച്ച അതികാഠിന്യമേറിയ സമരത്തിനു നേതൃത്വം നല്‍കാന്‍ മണ്ടേലക്കു മാത്രമേ സാധിച്ചിട്ടുള്ളുവെന്ന് സെക്രട്ടറി രാജേഷ് സെബസ്റ്റ്യന്‍ മണ്ടേലയുടെ ജീവിതം വിശകലനം ചെയ്തുകൊണ്ടു പറഞ്ഞു. തന്റെ അവസാന നിമിഷം വരെ കറുത്തവര്‍ഗ്ഗക്കാരന്റെ ഉന്നമനത്തിനായി പോരാടിയ മണ്ടേലയുടെ വിയോഗം ലോകതൊഴിലാളിക്കു നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. lima kuttiതുല്യം വക്കാനില്ലാത്ത ജീവിതത്തിന് ഉടമയായിരുന്നു മണ്ടേലയെന്ന് പ്രസിഡന്റ് പ്രദീപ് രാംനാഥ് അനുസ്മരിച്ചു. ആ ജീവിതത്തില്‍ നിന്നും അല്‍പ്പമെങ്കിലും പങ്കുപറ്റിയെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മണ്ടേലയുടെ ജീവിതം വരും തലമുറക്കു പകര്‍ന്നു നല്‍കുവാന്‍ കഴിയണമെന്ന് ലീമെറിക് കാത്തലിക് കമ്മ്യൂണിറ്റി കോ ഓഡിനേറ്റര്‍ ഷൈന്‍ ജോസഫ് പറഞ്ഞു. ബോബി ലൂക്കോസ്, ബാബു ഭാസ്സ്‌കര്‍ , തോമസ് രാജു, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Scroll To Top