Friday December 09, 2016
Latest Updates

നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നു

നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നു

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായ നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നു. പതിനെട്ടിന് മെക്‌സിക്കന്‍ ക്ലബ്ബായ ലിയോണിനെതിരെയുളള സൗഹൃദമല്‍സരത്തിലായിരിക്കും ബാഴ്‌സലോണയ്ക്കു വേണ്ടി നെയ്മര്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങും. ഇതോടെ സ്പാനിഷ് ലീഗില്‍ നെയ്മര്‍ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ലോകകപ്പില്‍ ബ്രസീല്‍ കൊളംബിയ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ കൊളംബിയന്‍ പ്രതിരോധനിര താരം സുനിഗയുടെ ഫൌളിലാണ് നെയ്മറിന് പരുക്കേറ്റത്. നട്ടെല്ലിന് ക്ഷതമേറ്റ നെയ്മര്‍ക്ക് ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. നെയ്മര്‍ പരുക്കേറ്റ് പുറത്തായതോടെ ബ്രസീല്‍ ജര്മാനിയോടു ഏഴു ഗോളിന്റെ നാണംകെട്ട തോല്വി ഏറ്റുവാങ്ങി പുറത്താകേണ്ടി വന്നു.

Scroll To Top