Friday December 09, 2016
Latest Updates

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇനി റോബോട്ടിക് സുരക്ഷ; ദക്ഷിണേന്ത്യയില്‍ ആദ്യം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇനി റോബോട്ടിക് സുരക്ഷ; ദക്ഷിണേന്ത്യയില്‍ ആദ്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇനി റോബോട്ടിക് സുരക്ഷ. ഇതോടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി റോബോട്ടിക് സുരക്ഷ ഏര്‍പ്പെടുത്തുന്ന വിമാനത്താവലമായി നെടുമ്പാശ്ശേരി മാറി. റോബോട്ടുകളെയും ത്രെട്ട് കണ്‍ട്രോള്‍ വെസലുകളെയും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് റോബോട്ടിക് സുരക്ഷ. 12 കോടി രൂപ ചെലവഴിച്ചാണ് സിയാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റോബോട്ടിക് സുരക്ഷ കൊണ്ടുവന്നത്.

ന്യൂക്ലിയാര്‍ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള റോബോട്ടുകളും അത്യുഗ്രന്‍ സ്‌ഫോടനങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള ത്രെട്ട് കണ്‍ട്രോള്‍ വെസലുമാണ് ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബോംബ് ഭീഷണി ഉണ്ടായാല്‍ റോബോട്ട് ബോംബ് കണ്ടെത്തി അത് ത്രെട്ട് കണ്‍ട്രോള്‍ വെസലില്‍ അടച്ച് ദൂരേക്ക് മാറ്റും. തുടര്‍ന്ന് ഈ വെസലിനുള്ളില്‍ വച്ച് സ്‌ഫോടക ശേഷിയുള്ള രാസ പദാര്‍ത്ഥങ്ങളും ബോംബും റോബോട്ട് സ്വയം നിര്‍വീര്യമാക്കും.

200 കിലോ ഭാരമുള്ള വസ്തുക്കള്‍ എടുത്ത് ഉയര്‍ത്താനും അനായാസം പടിക്കെട്ടുകള്‍ കയറാനും കഴിവുള്ള റോബോട്ട് 8 ഓളം ക്യാമറകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് റോബോട്ടിക് സുരക്ഷാ സംവിധാനം കൊണ്ടുവന്നതെന്ന് ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സിയാല്‍ എംഡി വിജെ കുര്യന്‍ പറഞ്ഞു.

Scroll To Top