Wednesday December 07, 2016
Latest Updates

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തീവ്രവാദി ഭീഷണി; സുരക്ഷ ശക്തമാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തീവ്രവാദി ഭീഷണി; സുരക്ഷ ശക്തമാക്കി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തീവ്രവാദി ഭീഷണി. ഇന്നലെ വൈകിട്ടാണ് വിമാനത്താവളത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് ഫോണിലൂടെ നാല് തവണ ഭീഷണി സന്ദേശം ലഭിച്ചു. മൂന്ന് തവണ മലയാളത്തിലും ഒരു തവണ ഹിന്ദിയിലുമായിരുന്നു ഭീഷണി. ഇന്റര്‍നെറ്റ് വഴിയെത്തിയ കോള്‍ സൗദിയില്‍ നിന്നാണെന്ന് സംശയിക്കുന്നു.

ഇന്ത്യന്‍ മുജാഹിദിന്റെ പേരില്‍ കേരളത്തിലെ ജയിലുകളില്‍ നിരവധി പേരെ പീഡിപ്പിക്കുന്നുണ്ടെന്നും ഇവരെ വിട്ടയക്കണമെന്നുമായിരുന്നു മലയാളത്തിലുള്ള ഭീഷണി സന്ദേശം. നരേന്ദ്ര മോഡി വിചാരിച്ചാല്‍ പോലും തങ്ങളുടെ ആക്രമണം തടയാന്‍ കഴിയില്ലെന്നായിരുന്നു ഹിന്ദിയിലുള്ള ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി.

രണ്ട് ദിവസത്തേക്ക് നെടുമ്പാശേരിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സി.ഐ.എസ്.എഫിലെ മുഴുവന്‍ സേനാംഗങ്ങളെയും വിമാനത്താവളത്തില്‍ വിന്യസിച്ചു. സി.ഐ.എസ്.എഫിന്റെ ഡോഗ് സ്‌ക്വാഡും സംസ്ഥാന പൊലീസിന്റെ ബോംബ് സ്‌ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തി.

Scroll To Top