Saturday December 10, 2016
Latest Updates

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് നാല് പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വഴി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച സുധര്‍മ്മന്‍, കബീര്‍, മനീഷ്, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രാവല്‍ ഏജന്‍സികള്‍ക്കും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ കണ്ണികളായി പ്രവര്‍ത്തിച്ചവരാണിവര്‍. സസ്‌പെന്‍ഷനിലുളള ഒരു ഡിവൈ.എസ്.പിയെയും അറസ്റ്റ് ചെയ്യുമെന്നു സൂചനയുണ്ട്.

പ്രതികളെ സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സിബിഐ അറിയിച്ചു. അറസ്റ്റിലായവരുടെ വീടുകളില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുള്ള ഡി.വൈ.എസ്.പിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളെ നേരത്തെ രണ്ട് വട്ടം ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ 22 ഓളം ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ലഭിച്ച രേഖകളില്‍ നിന്നാണ് ഇടനിലക്കാരെക്കുറിച്ച് സൂചന ലഭിച്ചത്.

ഇടനിലക്കാരില്‍ നിന്നും മനുഷ്യക്കടത്തിന് പണം കൈപ്പറ്റിയ കൂടുതല്‍ ഉദ്യോഗസ്ഥരെ സൂചന ലഭിച്ചിട്ടുണ്ട്. അനധികൃതമായി യാത്രക്കാരെ വിദേശത്തേക്ക് കയറ്റിവിട്ട കേസും അനാശാസ്യത്തിനായി സ്ത്രീകളെ കടത്തികൊണ്ടുപോകാന്‍ കൂട്ടുനിന്ന കേസും ഉള്‍പ്പെടെ രണ്ട് വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Scroll To Top