Sunday December 04, 2016
Latest Updates

നെക്ക്‌നോമിനേഷന്‍ പോസ്റ്റിംഗ് നിര്‍ത്താനാവില്ലെന്നു ഫേസ് ബുക്ക് :മദ്യപാന മത്സരങ്ങള്‍ വേണ്ടെന്ന് എന്റ കെന്നി

നെക്ക്‌നോമിനേഷന്‍ പോസ്റ്റിംഗ് നിര്‍ത്താനാവില്ലെന്നു ഫേസ് ബുക്ക് :മദ്യപാന മത്സരങ്ങള്‍ വേണ്ടെന്ന് എന്റ കെന്നി

ഡബ്ലിന്‍ :നെക്ക്‌നോമിനേഷന്‍ അപകട സാധ്യതകള്‍ പരിഗണിച്ച് ഇതുസംബന്ധിച്ച പോസ്റ്റുകള്‍ പ്രസിദ്ധികരിക്കരുതെന്ന ഐറിഷ് സര്‍ക്കാരിന്റെ നിര്‍ദേശം ഫേസ് ബുക്ക് അധികൃതര്‍ തള്ളിക്കളഞ്ഞു.മറ്റുള്ളവരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമേ തടയാനാവു എന്നാണ് ഫേസ് ബുക്കിന്റെ വാദം.

മദ്യപാനശീലം പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നെക്ക് നോമിനേഷന്‍ പോലുള്ള പ്രവണതകളെ നേരിടുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി എന്റ കെന്നി രംഗത്തെത്തി. ഇത്തരം ഓണ്‍ലൈന്‍ മത്സരങ്ങളില്‍ തല വച്ചുകൊടുത്ത് സ്വയം അപകടത്തില്‍ചാടരുതെന്നും യുവാക്കളോട് എന്റ കെന്നി പറഞ്ഞു.
യുവാക്കള്‍ നെക്ക്‌നോമിനേഷനിലെ അപകടസാധ്യത തിരിച്ചറിയണമെന്നും കഴിവതും അത്തരം മത്സരങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്റ കെന്നി അറിയിച്ചു.
കഴിവതും സോഷ്യല്‍ മീഡിയകളിലെ നെക്‌നോമിനേഷന്‍ പോലുള്ള മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും എന്റ കെന്നി പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച കാര്‍ലോവില്‍ വച്ച് മരിച്ച ചെറുപ്പക്കാരന്‍ നെക്ക്‌നോമിഷേന്റെ ഇരയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതൊരു വെറും കളിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം രണ്ടു പേരാണ് അയര്‍ലണ്ടില്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത് പെട്ടന്ന് മരണപ്പെട്ടത്.
ഇത്തരം അപകടത്തെ വെറും കളിയായി കാണാതെ അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും കെന്നി പറയുന്നു. എല്ലാവരും ഇത്തരം പ്രശ്‌നത്തെ വളരെ ഗൗരവത്തോടെ തന്നെ എടുക്കണമെന്നും കെന്നി ആവശ്യപ്പെട്ടു.

Scroll To Top