Wednesday December 07, 2016
Latest Updates

നെക്ക്‌നോമിനേഷന്‍ :ഈ കെയ്‌റന്റെ അമ്മ പറയുന്നത് കേള്‍ക്കു ….

നെക്ക്‌നോമിനേഷന്‍ :ഈ കെയ്‌റന്റെ അമ്മ പറയുന്നത് കേള്‍ക്കു ….

രക്ഷിതാക്കളുടെ പേടി സ്വപ്നമായി നെക്ക്‌നോമിനേഷന്‍ മാറുന്നു. തങ്ങളുടെ കുട്ടികള്‍ എന്താണ് അവരുടേതായ ലോകത്ത് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി ഒരു അമ്മ.
മകന്‍ കുടിച്ച് ബോധം നശിച്ച് ‘വാളുവച്ച്’ കിടക്കുന്നതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ അമ്മ മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. സോഷ്യല്‍ സൈറ്റുകളില്‍ വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ നെക്കനോമിനേഷനില്‍ പെട്ടുപോയ മകന്‍ മൂന്നു കുപ്പിയോളം മദ്യമാണ് കഴിച്ചതെന്ന് അമ്മ നിക്കി ഹണ്ടര്‍ വ്യക്തമാക്കി.
19 വയസ്സുമാത്രം പ്രായമുള്ള മകന്‍ കെയ്‌റന്‍ നെക്‌നോമിനേഷനില്‍ വാതുവച്ച് കുടിക്കേണ്ടി വന്നത് വിസ്‌കി, വോഡ്ക. സൗത്തേണ്‍ കംഫേര്‍ട്, ബകാര്‍ഡി, ഷെറി എന്നിവയുടെ മിശ്രിതമായിരുന്നു.
മകന്‍ സോഫയില്‍ ബോധമില്ലാതെ ശര്‍ദ്ദിലില്‍ കുളിച്ചു കിടക്കുന്നത് കണ്ട ആദ്യം നിക്കി കരുതിയത് അവന്റെ ജീവന്‍ പോലും നഷ്ടമായെന്നായിരുന്നു. എന്നാല്‍ മദ്യം അമിതമായി കഴിച്ചതിനാല്‍ ബോധം നശിച്ച് കിടക്കുകയാണെന്ന് മനസിലാക്കിയ അവര്‍ തുടര്‍ന്ന് കെയ്‌റനെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി വെള്ളം ഒഴിച്ച് പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടു വരികയായിരുന്നു. ഇതിനിടയില്‍ സോഫയില്‍ ഇരിക്കുമ്പോള്‍ കെയ്‌റന്റെ പടവും നിക്കി എടുത്തു.
പിറ്റേന്നു ബോധം തെളിഞ്ഞ കെയ്‌റന്റെ സമ്മതത്തോടെയാണ് പടം ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയതെന്നും നിക്കി വ്യക്തമാക്കി. തന്റെ മകനെപ്പോലെയോ നെക്ക്‌നോമിനേഷനില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടമായ മറ്റു കുട്ടികളെപ്പോലെയോ ഇനിയും കുട്ടികള്‍ അപകടത്തില്‍പ്പെടരുതെന്ന ഒരുദ്ദേശ്യം മാത്രമേ തനിക്കിതുവഴി ഉണ്ടായിരുന്നുള്ളൂവെന്നും നിക്കി പറഞ്ഞു.
കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത പിക്ച്ചറിന് മണിക്കൂറുകള്‍ കൊണ്ട് 28,000ത്തില്‍പ്പരം ഷെയറുകളാണ് രേഖപ്പെടുത്തിയത്.
മറ്റു രക്ഷിതാക്കളും കുട്ടികളും ഇത്തരം കളികളുടെ അപകടം തിരിച്ചറിയണമെന്നാണ് നിക്കി അറിയിച്ചത്.
ഇത്തരത്തിലുള്ള അപകടം പിടിച്ച കളികളില്‍ നിര്‍ത്തലാക്കുക തന്നെ വേണമെന്നാണ് ആല്‍ക്കഹോള്‍ ഫോക്കസ് സ്‌കോട്ട്‌ലാന്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവായ ഡോക്ടര്‍ എവ്‌ലിന്‍ ഗില്ലന്‍ പറഞ്ഞു.
ഏതായാലും താനിനി ഇത്തരം മണ്ടത്തരം ചെയ്യില്ലെന്നാണ് കെയ്‌റന്‍ അവന്റെ അമ്മയ്ക്ക് വാക്കുകൊടുത്തിരിക്കുന്നത്

Scroll To Top