Saturday December 03, 2016
Latest Updates

നൂറ്റാണ്ടുകളുടെ മികവിന്റെ ചരിത്രനാമത്തിന് വിട , ഡബ്ലിന്‍ ട്രിനിറ്റി കോളേജിന്റെ പേരുമാറ്റി

നൂറ്റാണ്ടുകളുടെ മികവിന്റെ ചരിത്രനാമത്തിന് വിട , ഡബ്ലിന്‍ ട്രിനിറ്റി കോളേജിന്റെ പേരുമാറ്റി

ഡബ്ലിന്‍ :അയര്‍ലണ്ടിനെ ലോകപ്രശസ്തമാക്കാന്‍ വലിയ പങ്കുവഹിച്ച ട്രിനിറ്റി കോളജ് ഇനി ‘ട്രിനിറ്റി കോളേജ് ദി യൂണിവേഴ്‌സിറ്റി ഓഫ് ഡബ്‌ളിന്‍’ എന്നറിയപ്പെടും. ട്രിനിറ്റി കോളേജെന്ന പഴയ പേരിന്റെ സ്ഥാനത്ത് പുതിയ പേരിന് കോളേജ് ബോര്‍ഡ് താല്‍ക്കാലിക അനുമതി നല്‍കി. ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലയുടെ അന്തസ്സ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പേരുമാറ്റം. ഔദ്യോഗിക വിനിമയത്തില്‍ എല്ലാം ഇനി ഈ പേരായിരിക്കും ഉപയോഗിക്കുക.trinity inner

സേര്‍ച്ചുമായി ബന്ധപ്പെട്ട കാര്യത്തില്‍ ‘ട്രിനിറ്റി’, ‘കോളേജ്’ ,ഡബ്ലിന്‍ ‘ എന്നീ മൂന്ന് പദങ്ങള്‍ കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ട്രിനിറ്റിയുമായി ബന്ധപ്പെട്ട വിവിധ പദങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായി ആശയക്കുഴപ്പത്തിന് കാരണമാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പേരുമാറ്റം ആവശ്യപ്പെട്ട് 12 മാസമായി വിവിധ രീതിയിലുള്ള പ്രചരണവും ശക്തമായിരുന്നു.

പ്രൊവോസ്ത് പാട്രിക് പ്രെന്‍ഡര്‍ഗാസ്റ്റായിരുന്നു ഈ പ്രചരണത്തിന് മുന്നില്‍ നിന്നത്. ട്രിനിറ്റി കോളേജ് ഒരു സര്‍വകലാശാലയാണെന്ന് അയര്‍ലണ്ട്കാര്‍ക്ക് അറിയാം എന്നാല്‍ ഷംഗ്ഹായിയില്‍ ഉള്ളവര്‍ക്ക് അറിയാമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിനൊപ്പം സര്‍വകലാശാലയുടെ ലോഗോയും നവീകരിക്കാന്‍ നീക്കമുണ്ട്. ഇതിന്റെ തീരുമാനം സ്റ്റാഫുകളും മറ്റ് ഓഹരിപങ്കാളികളുമായവരുടെ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണ്.ഉടന്‍ ഇക്കാര്യത്തിലും അനുമതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സര്‍വകലാശാലകളുടെ റാങ്കിംഗില്‍ 129 ാം സ്ഥാനത്താണ് ഇപ്പോള്‍.

1592 ലാണ് ട്രിനിറ്റി കോളേജ് സ്ഥാപിക്കപ്പെട്ടത്

Scroll To Top