Tuesday December 06, 2016
Latest Updates

നൂറ്റമ്പതോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അയര്‍ലണ്ട് വിടുന്നു :മെഡിക്കല്‍ കൌണ്‍സില്‍ ഇന്ത്യക്കാരെ വഞ്ചിച്ചെന്ന് സഹ പ്രവര്‍ത്തകര്‍

നൂറ്റമ്പതോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അയര്‍ലണ്ട് വിടുന്നു :മെഡിക്കല്‍ കൌണ്‍സില്‍ ഇന്ത്യക്കാരെ വഞ്ചിച്ചെന്ന് സഹ പ്രവര്‍ത്തകര്‍

ഡബ്ലിന്‍ :ഐറിഷ് മെഡിക്കല്‍ കൌണ്‍സിലിന്റെ പീഡനത്തില്‍ മനം നൊന്ത് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്.അയര്‍ലണ്ടില്‍ ഉപരിപഠനം വാഗ്ദാനം ചെയ്ത് രണ്ട് വര്‍ഷം മുന്‍പ് എച്ച് എസ് ഇ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ജോലിചെയ്യുന്ന നൂറ്റമ്പതോളം ഡോക്ടര്‍മാരാണ് ഇപ്പോള്‍ രാജി വച്ചൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.

പല ഇന്ത്യന്‍ ഡോക്ടര്‍മാരും രാജിവച്ചൊഴിയുകയാണെന്ന് കാണിച്ചുകൊണ്ട് വാട്ടര്‍ഫോര്‍ഡ് റീജിയണല്‍ ആശുപത്രിയിലെ ഐറിഷ് ഡോക്ടര്‍മാരാണ് ഇപ്പോള്‍ പത്രകുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദീകരണകുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാന്‍ ഇനിയും ഒട്ടേറെ പേരെ നിയമിക്കണമെന്നിരിക്കെയാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ രാജിവച്ചൊഴിയുന്നത്.

2011ലാണ് ഐറിഷ് ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനായി എച്ച്എസ്ഇ ഇന്ത്യയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി മികച്ച സ്‌പെഷലിസ്റ്റുകളെ അയര്‍ലണ്ടിലേക്ക് പ്രാക്ടീസിനായി ക്ഷണിച്ചത്. ഇന്ത്യാക്കാരായ 150ഓളം ഡോക്ടര്‍മാര്‍ക്കാണ് അന്ന് അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത്.

എച്ച്എസ്ഇ തിരഞ്ഞെടുത്ത പല സ്‌പെഷലിസ്റ്റുകളും അവരുടെ കരിയറില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ഇപ്പോള്‍ പലരും ജോലി മതിയാക്കി മടങ്ങുകയാണ്. എച്ച്എസ്ഇ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രാക്ടീസില്‍ തൃപ്തരായിരുന്നുവെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഇവരെ ഇവിടെ സാധാരണ ട്രെയിനിംഗ് പരിപാടികളില്‍ പങ്കെടുക്കാനോ നടത്താനോ അനുവദിച്ചിരുന്നില്ല
.
സ്വതന്ത്രമായി രോഗികളെ ചികിത്സിക്കണമെങ്കില്‍ ജനറല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ ചേരണമായിരുന്നു. കാരണം അവര്‍ ഇന്ത്യക്കാരായ ഡോക്ടര്‍മാരായതു തന്നെ മെഡിക്കല്‍ കൌണ്‍സില്‍ അതിന് അവരെ അനുവദിച്ചില്ല.

പ്രതിസന്ധികള്‍ക്കിടയിലും മികച്ച സേവനം തന്നെ അവര്‍ രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തല്‍ കരിയര്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ നിന്നും മെഡിക്കല്‍ കൌണ്‍സില്‍ ഇന്ത്യാക്കാരായ ഡോക്റ്റര്‍മാരെ ഒഴിവാക്കുകയും ചെയ്തു.

പ്രവാസികളായതു കൊണ്ടുതന്നെ അയര്‍ലണ്ടില്‍ ഒരു ദീര്‍ഘകാല കരിയര്‍ നിശ്ചിത യോഗ്യതകള്‍ ഇല്ലാതെ അവര്‍ക്ക് ചെയ്യാനാവില്ലെന്നതു കൊണ്ട് ഇന്ത്യന്‍ ഡോക്റ്റര്‍മാരെ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കണമെന്ന് ഐറിഷ് ഡോക്റ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.like-and-share

Scroll To Top