Thursday December 08, 2016
Latest Updates

നൂറു വര്‍ഷം മുന്‍പ് സാന്റയ്ക്കയച്ച കത്ത് കണ്ടെത്തി 

നൂറു വര്‍ഷം മുന്‍പ് സാന്റയ്ക്കയച്ച കത്ത് കണ്ടെത്തി 

ചുവന്ന കുപ്പായമൊക്കെ അണിഞ്ഞു വലിയ നീളന്‍ തൊപ്പി തലയില്‍ ചൂടിയെത്തുന്ന ക്രിസ്മസ് സാന്റ. കുട്ടികളുടെ മനസില്‍ ക്രിസ്മസ് അപ്പൂപ്പനോടു വലിയ ഇഷ്ടവും ആരാധനയുമാണ്. 

ആഗ്രഹങ്ങളൊക്കെ സാന്റായ്ക്ക് എഴുതിയ അറിയിക്കുന്ന പതിവ് അയര്‍ലണ്ടില്‍ അടക്കം ഇന്നും ചില നാടുകളിലുണ്ട്.അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാന്റായ്ക്ക് എഴുതിയ ഒരു കത്ത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നുവത്രേ.

ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് എഴുതിയ കത്തൊന്നുമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കത്താണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് വെയ്ല്‍സിലെ ഹബാര്‍ഡാഷേര്‍സ് മോണ്‍മൗത്ത് സ്‌കൂളിന്റെ അടുക്കളയിലെ ചിമ്മിനിക്കുള്ളില്‍ നിന്നാണ് കത്തു കിട്ടിയത്.

ചിമ്മിനി വൃത്തിയാക്കുന്നതിനിടയില്‍ സ്‌കൂള്‍ അധികൃതര്‍ക്കാണ് കത്ത് ലഭിച്ചത്. ഹാലി എന്ന പെണ്‍കുട്ടി അവളുടെ ആഗ്രഹങ്ങളൊക്കെയാണ് സാന്റയ്ക്കുള്ള കത്തില്‍ കുറിച്ചിട്ടിരുന്നത്. ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ എഴുതിച്ചേര്‍ത്ത വിശാലമായ ഈ കത്ത് അവള്‍ തന്റെ സ്‌കൂളിലെ ചിമ്മിനിയിലേക്കാണ് എറിഞ്ഞത്.letter-main

ഡിയര്‍ ക്രിസ്മസ് ഫാദര്‍,എന്നു തുടങ്ങിയിരിക്കുന്ന കത്തില്‍ ഹാലി അവളുടെ ആഗ്രഹങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ് പപ്പ എന്നെ കാണാന്‍ വരണം, രണ്ടു കഥാപുസ്തകങ്ങള്‍ കൊണ്ടുവരണം, രണ്ടു ഉടുപ്പുകളും സമ്മാനമായി കൊണ്ടുവരണം.. എന്നൊക്കെയാണ് നൂറു വര്‍ഷം പഴക്കമുള്ള കത്തിലെഴുതിയിരിക്കുന്നത്.

കത്തിന്റെ പിന്‍വശത്തായി ഹാലിയുടെ അച്ഛനുള്ള ക്രിസ്മസ് സന്ദേശവും ഹാലി എഴുതിയിട്ടുണ്ട്. 1922ല്‍ പ്രസിദ്ധീകരിച്ച ഏണസ്റ്റ് റെയ്മണ്ടിന്റെ നോവല്‍ ടെല്‍ ഇംഗ്ലണ്ട് എന്ന പുസ്തകമാണ് സാന്റായോടു ഇവള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌കൂളിലെ ജീവനക്കാരനായ ആന്‍ഡി ബിഡേസ് എന്ന അമ്പതുകാരനാണ് തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള കത്തെ കണ്ടെടുത്തതിന് പിന്നില്‍. പെണ്‍കുട്ടികളുടെ നിന്നാണ് കത്ത് കണ്ടെടുക്കുന്നത്. ചിമ്മിനിക്കുള്ളില്‍ പുകയേറ്റ് വെളുത്ത കടലാസ് മഞ്ഞ നിറത്തിലായിട്ടുണ്ട്. കത്തിന്റെ അരികുവശങ്ങള്‍ കത്തിയിട്ടുമുണ്ട്. കത്തിന്റെ ഫോട്ടൊസ്റ്റാറ്റ് കോപ്പിയെടുത്ത് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അധികൃതര്‍.

Scroll To Top