Saturday December 03, 2016
Latest Updates

നൂതന സാങ്കേതിക വിദ്യകള്‍ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുമെന്ന് എയര്‍കോം സര്‍വ്വേ

നൂതന സാങ്കേതിക വിദ്യകള്‍ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുമെന്ന് എയര്‍കോം സര്‍വ്വേ

ഡബ്ലിന്‍ :പുതിയ സാങ്കേതിക വിദ്യകള്‍ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍വ്വേയില്‍ പങ്കെടുപ്പിക്കപ്പെട്ടവരില്‍ പത്തില്‍ എട്ടുപേരും അഭിപ്രായപ്പെട്ടിരിക്കുന്നത് കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളും എല്ലാം തന്നെ വളരെ പോസിറ്റീവായ തലത്തിലേക്ക് മാറുന്നതിനായി ന്യൂതന സാങ്കേതിക വിദ്യകള്‍ സഹായിച്ചിട്ടുണ്ടെന്നാണ്.

എയര്‍കോമിന്റെ ഏറ്റവും ഒടുവിലത്തെ ഹൗസ്‌ഹോള്‍ഡ് സെന്റിമെന്റ് സര്‍വ്വേയിലാണ് ഇത്തരത്തില്‍ ഒരഭിപ്രായം ഉയര്‍ന്നുവന്നത്. കൂടാതെ രാജ്യത്തെ 86ശതമാനത്തോളംപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിനാളുകളെ സര്‍വ്വേയുടെ ഭാഗമായി അഭിമുഖ സംഭാഷണങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ഇന്റര്‍നെറ്റുപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക വര്‍ദ്ധിച്ചതായും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികളും യുവാക്കളും കൂടുതലായി ഇത്തരത്തിലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ വീടുകളില്‍ ഉപയോഗപ്പെടുത്തുന്നതായും കൂടുതലായും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്

Scroll To Top