Wednesday December 07, 2016
Latest Updates

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ നടി കൊന്നു

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ നടി കൊന്നു

ചെന്നൈ: നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ തമിഴ് നടി കൊന്നു. സംഭവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി ശ്രുതി ചന്ദ്രലേഖ (22) യെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ യുവതിയെ സഹായിച്ച ഏഴു പേരും അറസ്റ്റിലായിട്ടുണ്ട്.

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഭര്‍ത്താവിനെ കൊന്നതെന്ന് നടി പോലീസിനോട് പറഞ്ഞു. പതിനാറാം വയസില്‍ വിവാഹിതയായ ശ്രുതി, ആദ്യഭര്‍ത്താവ് മഞ്ജുനാഥുമായി പിരിഞ്ഞ ശേഷമാണ് ശ്രുതി പ്രിന്‍സോയെ വിവാഹം കഴിച്ചത്. പ്രിന്‍സോ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ബിസിനസ് തകര്‍ന്നതോടെ കടബാധ്യത തീര്‍ക്കുന്നതിനാണ് ശ്രുതിയെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്.

ജനുവരി 18ന് പ്രിന്‍സോയെ മധുരവോയലിലുള്ള തന്റെ വീട്ടിലേക്ക് ശ്രുതി വിളിച്ചു വരുത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. തുടര്‍ന്ന് തിരുനെല്‍ വേലിയിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ച് മൂടി. പിന്നീട് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Scroll To Top