Friday December 09, 2016
Latest Updates

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ വര്‍ണാഭമായി

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ വര്‍ണാഭമായി

നീന (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ഈ വര്‍ഷത്തേ ഓണാഘോഷങ്ങള്‍ നീനാ ജി.എ.എ.ക്ലബ്ബില്‍ വച്ച് പ്രൌഡ ഗംഭീരമായി ആഘോഷിച്ചു.ശനിയാഴ്ച രാവിലെ 11 മണിക്ക് മഹാബലി തിരി തെളിച്ച് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം 7 മണി വരെ നീണ്ടു നിന്നു.
nee2
താലപ്പൊലിയേന്തിയ കുട്ടികള്‍ സംഗീതത്തിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതും,തുടര്‍ന്ന് നടന്ന പുലികളിയും നയനാനന്ദകരമായിരുന്നു.കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളില്‍ സമ്പുഷ്ടമായിരുന്നു ഓണാഘോഷം.കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍,കലാകായിക മല്‍സരങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

കേരളത്തിന്റെ തനതായ രുചിക്കുട്ടുകളില്‍ 26 വിഭവങ്ങളോട് കൂടിയ നാവില്‍ രുചിയുടെ ഘോഷയാത്ര തീര്‍ത്തു.നേരത്തേ നടത്തിയ ബാഡ്മിന്റന്‍,വോളീബോള്‍ മല്‍സരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മഹാബലി വിതരണം ചെയ്തു. തുടര്‍ന്ന് നടത്തപ്പെട്ട ശ്യാം ഇസാദ് നയിച്ച ഗാനമേളയില്‍ നീന കൈരളിയുടെ ഗായകരായ സുമ പെരെപ്പാടനും , അനുലാല്‍ വരിക്കതറപ്പെലും ഒപ്പം ചേര്‍ന്നത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

സൈജു പെരേപ്പാടന്‍,ജെയ്‌സന്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


വാര്‍ത്ത :ജോബി മാനുവല്‍

synee penee ponee sanee vadamnee pi

Scroll To Top